തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ന​വീ​ക​രി​ക്കും –മ​ന്ത്രി

07:56 AM
19/10/2019
-
മ​നാ​മ: തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ന​വീ​ക​രി​ക്കു​ന്ന​തി​ന് ബ​ഹ്റൈ​ന്‍ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​താ​യി തൊ​ഴി​ല്‍-​സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ വ്യ​ക്ത​മാ​ക്കി. യു.​എ.​ഇ​യി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത് അ​ബൂ​ദ​ബി ഡ​യ​ലോ​ഗി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഡ​യ​ലോ​ഗി​ല്‍ ജി.​സി.​സി രാ​ഷ്്ട്ര​ങ്ങ​ളി​ലെ തൊ​ഴി​ല്‍ മ​ന്ത്രി​മാ​രും ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ മൈ​ഗ്ര​ൻ​റ്​ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും അ​വ​ര്‍ അം​ഗീ​ക​രി​ച്ച എ​ന്‍.​ജി.​ഒ പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള അ​ക്കാ​ദ​മി​ക വി​ദ​ഗ്​​ധ​രും ഗ​വേ​ഷ​ക​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നും റി​ക്രൂ​ട്ട്മ​െൻറ്​ സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഡ​യ​ലോ​ഗി​​െൻറ മു​ഖ്യ​പ്ര​മേ​യം ‘തൊ​ഴി​ല്‍ ഭാ​വി’ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു. വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ങ്ങ​ളു​മാ​യി മ​ന്ത്രി​യും സം​ഘ​വും ച​ര്‍ച്ച ന​ട​ത്തി. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള തൊ​ഴി​ല്‍മ​ന്ത്രി​മാ​രു​ടെ കോ​ഓ​ഡി​നേ​ഷ​ന്‍ യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ച്ചു.   
 
Loading...
COMMENTS