ബ​ഹ്റൈ​നും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ബ​ന്ധം മി​ക​ച്ച​ത് –വി​ദേ​ശ​കാ​ര്യ മ​ന്ത്രി 

07:46 AM
19/10/2019
വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും ബ്രി​ട്ടീ​ഷ് മ​ന്ത്രി ഡോ. ​ആ​ന്‍ഡ്രു മോ​റി​സ​ണു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍നി​ന്ന്​
മ​നാ​മ: ബ​ഹ്റൈ​നും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ബ​ന്ധം മി​ക​ച്ച​താ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ആ​ന്‍ഡ്രു മോ​റി​സ​ണു​മാ​യി  ന​ട​ത്തി​യ ച​ർ​ച്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
ബ്രി​ട്ട​നി​ല്‍ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​ന്​ എ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ ആ​ന്‍ഡ്രു മോ​റി​സ​ണ്‍ സ്വീ​ക​രി​ക്കു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ കാ​ല​ങ്ങ​ളാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. 
ര​ണ്ടു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ബ്രി​ട്ട​ൻ വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക് വ​ലു​താ​ണെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​ഹ്റൈ​ന്‍ ബ്രി​ട്ടീ​ഷ് സം​യു​ക്ത ക​ര്‍മ​സ​മി​തി​യു​ടെ 12ാമ​ത് യോ​ഗ​വും ചേ​ര്‍ന്നു. 
ബ​ഹ്റൈ​നി​ല്‍നി​ന്നു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കും ഗു​ണ​ക​ര​മാ​യ രൂ​പ​ത്തി​ല്‍ നി​ക്ഷേ​പ, വ്യാ​പാ​ര സം​രം​ഭ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു. സം​യു​ക്ത സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു. 
 
Loading...
COMMENTS