ബ​ഹ്​​റൈ​ൻ വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ൾ  കൈ​വ​രി​ക്കു​ന്ന​തി​ൽ മു​ന്നേ​റു​ന്നു –മ​ന്ത്രി

07:45 AM
19/10/2019
ദേശീയ സാമ്പത്തിക മ​ന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ സന്ദർശകരെ സ്വീകരിച്ച്​ സംസാരിക്കുന്നു
മ​നാ​മ: ടീം ​ബ​ഹ്​​റൈ​​െൻറ സ​ഹാ​യ​ത്തോ​ടെ രാ​ജ്യം ഉ​ദ്ദേ​ശി​ച്ച വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ ക്ര​മാ​നു​ഗ​ത​മാ​യി മു​ന്നേ​റു​ക​യാ​ണെ​ന്ന്​ ദേ​ശീ​യ സാ​മ്പ​ത്തി​ക മ​​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 
ബി.​എ​ൻ.​ബി പാ​രി​ബാ​സ്​ ബോ​ർ​ഡ്​ ഒാ​ഫ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ജീ​ൻ ലെ​മി​റെ, ല​സാ​ർ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ല​സാ​ർ​ഡ്, മി​ഖാ​യേ​ൽ ല​മാ​ർ​ക്കെ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ദ​ർ​ശ​ക സം​ഘ​ത്തെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ അ​ന്താ​രാ​ഷ്​​ട്ര സാ​മ്പ​ത്തി​ക തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​വ​രെ ഒ​രു​മി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. 
രാ​ജ്യ​ത്തി​​െൻറ ധ​ന​സ്ഥി​തി ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്നു. ‘ധ​ന​പ​ര​മാ​യ സ​ന്തു​ലി​താ​വ​സ്ഥ പ​രി​പാ​ടി’ അ​വ​ത​രി​പ്പി​ച്ച​തു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ർ​ക്കാ​റി​​െൻറ നേ​ട്ട​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 
പ​ര​മാ​ധി​കാ​ര, പൊ​തു​മേ​ഖ​ല ഉ​പ​ദേ​ഷ്​​ടാ​വ് മി​ഷേ​ൽ ല​മാ​ർ​ച്ചെ,  ല​സാ​ർ​ഡ് ഗ​വ​ൺ​മ​െൻറ്​ അ​ഡ്വൈ​സ​റി ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ  ഹ​മ​ദ ചെ​ക്കി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 
Loading...
COMMENTS