ദേശീയ ദിനാഘോഷം വിപുലമാക്കാൻ കാപിറ്റല്‍ ഗവര്‍ണറേറ്റ്

07:59 AM
10/10/2019
കാപിറ്റല്‍ ഗവര്‍ണറേറ്റ് ഉന്നതാധികാര സമിതി യോഗത്തിൽനിന്ന്​
മനാമ: കാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴില്‍ വിപുലമായ രീതിയില്‍ ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനം. ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്​ദുറഹ്​മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന ദേശീയ ദിനാഘോഷ ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. 
മനാമ മുനിസിപ്പല്‍ കൗണ്‍സിലുമായി സഹകരിച്ചായിരിക്കും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. കഴിഞ്ഞ ഏഴു വർഷം തുടര്‍ച്ചയായി വിജയകരമായ രൂപത്തില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. 
ആഘോഷ പരിപാടികളില്‍ ഭാഗമാകുന്നവര്‍ക്ക് നിരവധി വിസ്​മയ കാഴ്​ചകൾ ഒരുക്കും. ഡിസംബര്‍ 15ന് പൊതുജനങ്ങള്‍ക്ക് വാട്ടര്‍ഗാര്‍ഡന്‍ സിറ്റിയില്‍ പരിപാടി ഒരുക്കും. യോഗത്തില്‍ മനാമ മുനിസിപ്പല്‍ ഡയറക്ടര്‍ ശൗഖിയ ഹുമൈദാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സാലിഹ് തറാദ എന്നിവരും സന്നിഹിതരായിരുന്നു. ദേശീയ ദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.  
Loading...
COMMENTS