Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാവരും എന്നെ...

എല്ലാവരും എന്നെ എം.എൽ.എ എന്നാണ് വിളിക്കുന്നത്, അവർ ഉറപ്പിച്ചു -എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ

text_fields
bookmark_border
എല്ലാവരും എന്നെ എം.എൽ.എ എന്നാണ് വിളിക്കുന്നത്, അവർ ഉറപ്പിച്ചു -എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ
cancel

കൊച്ചി: താൻ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് നടിയും തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ. ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചതായും പ്രചാരണത്തിനിടയിൽ സാധാരണക്കാരായ മനുഷ്യർ നൽകുന്ന സ്നേഹവും സമ്മാനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

‘‘രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, വേഗം കൊടുക്ക്, എം.എൽ.എ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പൊ ഞാൻ ചോദിച്ചു ‘എം.എൽ.എയോ ?’, അപ്പൊ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എം.എൽ.എ ആണ്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എം.എൽ.എ ആയി ഉറപ്പിച്ചു കഴിഞ്ഞു.

‘രാഷ്ട്രീയത്തിലേക്കുള്ള എൻട്രി പെട്ടെന്നുള്ളതായിരുന്നു. ആദ്യം ഡൽഹിയിൽ നിന്നൊക്കെ കുറച്ച് കോൾസ് വന്നപ്പോൾ ഫ്രോഡ് കോൾ ആയിരിക്കും എന്ന് ഞാൻ വിചാരിച്ചു. ഇലക്ഷൻ ടൈമിൽ അറിയാതെ വിളിക്കുന്നതായിരിക്കും എന്നുള്ള രീതിയിൽ ഞാൻ ഹസ്ബൻഡിനോട് പറഞ്ഞു. പിന്നീട് ആവർത്തിച്ച് കോൾ വരാൻ തുടങ്ങി. ഇവിടുന്ന് കോൾ വരാൻ തുടങ്ങി. 20 -20യുടെ ഓഫിസിൽ നിന്ന് കോൾ വരാൻ തുടങ്ങി. അപ്പൊൾ ഞങ്ങൾ ഏകദേശം ഡിസ്കസ് ചെയ്യാൻ തുടങ്ങി. ഒരു ഓപ്പർച്ചൂണിറ്റി കിട്ടുമ്പോൾ അത് മാക്സിമം എന്താന്നുള്ളത് അന്വേഷിക്കുകയെങ്കിലും വേണമെന്ന് പുള്ളി പറഞ്ഞു. അതറിയണം എന്ന് കരുതിയാണ് നമ്മൾ 20-20യുടെ സാബു സാറിനെ മീറ്റ് ചെയ്യാൻ പോയത്. 20-20 എങ്ങനെ പോകുന്നു എന്നും എന്താണ് അവരുടെ വികസനം, കിഴക്കമ്പലം പ്ലാനുകൾ, സ്ട്രാറ്റജീസ് ഒക്കെ നമുക്ക് അറിയാവുന്നതായിരുന്നു. അവർ ബിജെപിയുമായി കൂടിച്ചേരുമ്പോൾ ഡബിൾ സ്ട്രോങ്ങ്, ഡബിൾ എൻജിൻ എഫക്ട് പോലെയായി. പിന്നീട് ഒന്നും ആലോചിക്കേണ്ടി വന്നില്ല, ആ ഓപ്പോർച്ചൂണിറ്റി ഏറ്റെടുക്കുകയായിരുന്നു.

എല്ലാവർക്കും എന്ന പോലെതന്നെ ഞങ്ങൾക്കും ഇതൊരു ഞെട്ടലായിരുന്നു. എവിടെയോ ഇരുന്ന, അല്ലെങ്കിൽ സിനിമ മാത്രം ഫോക്കസ്ഡ് ആയിട്ടിരുന്ന ഒരു ആള് പെട്ടെന്ന് ഇത്ര വലിയൊരു ടോക്ക് ഉള്ള ഒരു പൊളിറ്റിക്സിലേക്ക് വരിക എന്ന് പറയുന്നത് ശരിക്കും സഡൻ ട്വിസ്റ്റ് തന്നെയായിരുന്നു. എന്റെ ലൈഫിൽ എല്ലാം ട്വിസ്റ്റ് തന്നെയാണ്. സിനിമയിൽ വന്നതും ഒരു രാത്രികൊണ്ട് ഉണ്ടായ ഒരു മാറ്റമാണ്, ബിസിനസിലേക്ക് വന്നതും പെട്ടെന്നുണ്ടായ ഒരു പ്ലാൻ ആണ്, അതേപോലെ പൊളിറ്റിക്സിലേക്കും പെട്ടെന്നുള്ള ഒരു പ്ലാൻ ആണ്.

ഞാനൊരു അമ്പലത്തിൽ പോയ സമയത്ത് ഒരു അപ്പൂപ്പൻ എന്നോട് നീ അഭിനയിക്കുകയാണ് എന്ന് പറഞ്ഞു. അപ്പൊ അത്തരത്തിലുള്ള ഒരു ഉത്തരം ഞാൻ പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാൻ പെട്ടെന്ന് ഡൗൺ ആയി. താമര ചിഹ്നം ഇല്ലാത്തത് ചിലരിൽ നീരസം ഉണ്ടാക്കിയതായി ഞാൻ അറിഞ്ഞു. തൊട്ടടുത്തിരുന്ന ഒരു അമ്മ പറഞ്ഞു ‘മോളെ ചക്ക തന്നെയാണ് താമര, താമര തന്നെയാണ് ചക്ക. ചക്ക തുറക്കുമ്പോൾ താമര ഇതളുകൾ പോലെ ഉണ്ടെന്ന് മോളെ തോന്നു’ എന്ന്. അത് പറഞ്ഞത് ഞാനല്ല, അത് ഏറ്റെടുത്ത് ഞാൻ എക്സ്പ്ലൈൻ ചെയ്തപ്പോൾ അത് എന്റെ വേർഷൻ ആയിട്ട് മാറുകയായിരുന്നു. പക്ഷേ ആ ട്രോളുകളിനോടൊന്നും എനിക്ക് ഒരു വിരോധവുമില്ല. കാരണം എന്റെ ചിഹ്നം ചക്ക എത്താത്തവരുടെ അടുത്തും കൂടെ എത്തി. നെഗറ്റീവ് പിആറുകൾ ആളുകൾ ചെയ്തിട്ടുണ്ടെങ്കിലും അത് എനിക്ക് ഗുണമായി വന്നിട്ടേ ഉള്ളൂ. തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ മണ്ണാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പൈതൃകത്തിനെ ഒരു രീതിയിലും നശിപ്പിക്കാത്ത രീതിയിലുള്ള വികസനമായിരിക്കും ഞാൻ കൊണ്ടുവരിക.

പിന്നെ പലയിടത്തും പോകുമ്പോൾ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായിട്ട്, പ്രചാരണത്തിന് പോകുന്ന വീടുകളിൽ അവർ പറയും പോകരുത് ഞങ്ങൾ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്. അതോക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കിൽ അത് നേരിട്ട് കാണുക തന്നെ വേണം’ –അഞ്ജലി നായർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty 20Anjali NairKerala Assembly Election 2026BJP
News Summary - kerala assembly election 2026 anjali nair bjp 20-20
Next Story