യു.കെയിൽ നടന്ന വേൾഡ്​ ട്രേഡ്​ മാർക്കറ്റ്​ ബഹ്​റൈൻ  പ​െങ്കടുത്തു

09:08 AM
08/11/2018
യു.കെയിൽ നടക്കുന്ന വേൾഡ്​ ട്രേഡ്​ മാർക്കറ്റ്​ ബഹ്​റൈൻ പ്രതിനിധി സംഘം
മനാമ: യു.കെയിൽ നടന്ന വേൾഡ്​ ട്രേഡ്​ മാർക്കറ്റ്​ (ഡബ്ലിയു.ടി.എം) ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻ അ​േതാറിറ്റി (ബി.ടി.ഇ.എ) പ​െങ്കടുത്തു. വിനോദ സഞ്ചാര മേഖലയിലെ ആഗോള പ്രതിനിധികൾ പ​െങ്കടുക്കുന്ന മാർക്കറ്റ്​ ഇന്നലെ സമാപിച്ചു. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻ അ​േതാറിറ്റി സി.ഇ.ഒ ശൈഖ്​ ഖാലിദ്​ ബിൻ ഹമുദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ബഹ്​റൈൻ ഇക്കണോമിക്​ ഡെവലപ്പ്​മ​െൻറ്​ ബോർഡ്​, ഗൾഫ്​ എയർ, ബഹ്​റൈനിലെ മുൻനിര ഹോട്ടൽ, ട്രാവൽ ഏജൻറ​ുമാർ എന്നിവരുടെ പ്രതിനിധികൾ സംബന്​ധിക്കുന്നുണ്ട്​. ബഹ്​റൈ​​െൻറ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആഗോള പൊതുവേദിയിലേക്ക്​ ഉയർത്തിക്കാണിക്കുക എന്ന ലക്ഷ്യത്തി​​െൻറ ഭാഗമായാണ്​ തങ്ങളുടെ പങ്കാളിത്തത്തെ കാണുന്നതെന്ന്​ ശൈഖ്​ ഖാലിദ്​ ബിൻ ഹമുദ്​ ആൽ ഖലീഫ വ്യക്തമാക്കി. 
Loading...
COMMENTS