സെൻറ്​ മേരീസ് കത്തീഡ്രലിലെ ബൈബിള്‍ ക്ലാസുകള്‍ക്ക് വര്‍ണ്ണാഭമായ സമാപനം

10:05 AM
12/07/2018

 മനാമ: ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രലില്‍ നടന്നുവന്ന ഓര്‍ത്തഡോക്​സ്​  അവധിക്കാല ബൈബിള്‍ സ്​കൂളി​​​െൻറ സമാപനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.   മലങ്കര ഓര്‍ത്തഡോക്​സ്​ സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും ബോംബേ ഭദ്രാസനധിപനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടർന്ന്​ ബഹ്​റൈൻ ഇന്ത്യന്‍ സ്​കൂളില്‍ സമാപന ഘോഷയാത്രയും സമ്മേളനവും നടന്നു.  സമാപന സമ്മേളനത്തിന്‌  ഇടവക മെത്രാപ്പോലീത്ത തിരുമേനി മുഖ്യാതിതിഥി ആയിരുന്നു. സൺഡെ സ്​കൂൾ ഹെഡ് മാസ്​റ്റര്‍ സ്വാഗതം പറഞ്ഞ് യോഗത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം അധ്യക്ഷനായിരുന്നു. ഒ. വി. ബി. എസ്. സെക്രട്ടറി സജി ജോര്‍ജ്ജ്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, നികിതാ ആന്‍ ലിനു (വിദ്യാര്‍ത്ഥി പ്രതിനിധി) മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം അലക്​സ്​ ബേബി, കത്തീഡ്രല്‍ ട്രസ്​റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സകറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  
 850 കുട്ടികളും 250-ല്‍ പരം അധ്യാപകരും അനധ്യാപകരും  പ്രവർത്തിച്ച്​ വിജയമാക്കിയ ഈ ഒ. വി. ബി. എസി​​​െൻറ ഡയറക്​ടറായി സേവനം അനുഷ്​ഠിച്ചത് ബോംബേ കല്ല്യാണ്‍ ഈസ്​റ്റ്​  സ​​െൻറ്​ ജോര്‍ജ്ജ് ഓര്‍ത്തഡോക്​സ്​ ഇടവക വികാരിയും അധ്യാപകനുമായ റവ. ഫാദര്‍ ബിജോയ് ജോര്‍ജ്ജ് ആയിരുന്നു. അദ്ദേഹത്തിന്‌ ഇടവകയുടെ ഉപഹാരം   നല്‍കി ആദരിച്ചു.ഒ. വി. ബി. എസ്. സൂപ്രണ്ട് ബെന്നി വര്‍ക്കി നന്ദി അര്‍പ്പിച്ചു.

Loading...
COMMENTS