‘സിറോ ബഹ്‌റൈൻ ലോകകപ്പ്​  മാതൃക മത്​സരം 14 ന്​ 

09:59 AM
12/07/2018

മനാമ: അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ഫിഫ ലോക കപ്പ് ആരവങ്ങളുടെ  ഭാഗമായി  ബഹ്റൈ​​​െൻറ  ചരിത്രത്തിൽ ആദ്യമായി പ്രവാസികൾക്ക് വേണ്ടി ലോകക്കപ്പി​​​െൻറ  ഒരു മാതൃക മത്സരം സംഘടിപ്പിക്കുന്നു.  ഗൾഫ് മാധ്യമം, മീഡിയ വൺ എന്നിവർ പരിപാടിയുടെ മീഡിയ പാർട്​ണർമാരാണ്​.  ജൂലൈ 13 വെള്ളിയാഴ്ച സിഞ്ചിലെ  അൽ അഹ്‍ലി ഇൻഡോർ സ്​റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങളിൽ മലയാളികൾക്കിടയിൽ ഏറ്റവും അധികം ആരാധകരുള്ള അർജൻറീന, ബ്രസീൽ, ഫ്രാൻസ്,സ്പെയ്ൻ എന്നി ടീമുകൾ ഏറ്റുമുട്ടും. 
ബഹ്‌റൈൻ  ദേശിയ ഫുട്ബോൾ താരം സൽമാൻ അൽമുല്ലഹ് അടക്കം നിരവധി  പ്രമുഖ താരങ്ങളാണ്​ ഈ ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്നത്. 
കളി കാണാൻ വരുന്ന കാണികൾക്കായി വിവിധയിനം കലാ പരിപാടികളും , ഫുട്ബോൾ ചെറു മത്സരങ്ങൾ,  ക്വിസ് മത്സരം, പ്രവചന മത്സരങ്ങൾ എന്നിവ അരങ്ങേറും, വിജയികൾക്കായി നിരവധി സമ്മാനങ്ങൾ   ഒരുക്കിയിട്ടുണ്ടെന്നും  സംഘടകർ ഫുഡ് വില്ലേജ് ഹോട്ടലിൽ നടന്ന  പത്രസമ്മേളനത്തിൽ പറഞ്ഞു.  മത്സരങ്ങൾ രാത്രി 7.30 തുടങ്ങും. 
കാണികൾക്ക്​ സൗജന്യ   പാസുകൾ നൽകുന്നതാണ്. പത്രസമ്മേളത്തിൽ സിറോ പ്രീതിനിധികളായ ഷമീം, മിറാഷ് എന്നിവർ സംസാരിച്ചു.
 

Loading...
COMMENTS