Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ടാൽ ഉണ്ണിയപ്പം, കഴിച്ചാൽ കിടിലൻ പനിയാരം

text_fields
bookmark_border
Paniyaram, Ponganalu, Kuzhi paniyaram
cancel
camera_alt

പനിയാരം​

Listen to this Article

ദക്ഷിണേന്ത്യയിലെ രുചികരമായ പലഹാരമാണ് പനിയാരം. ഇഡലി, ദോശ എന്നിവക്കായി തയാറാക്കുന്നതിന് സമാനമായി പച്ചരിയും ഉഴുന്നും മറ്റ് ചേരുവകളും ചേർത്ത് അരച്ചെടുക്കുന്ന മാവാണ് പനിയാരത്തിന് ഉപയോഗിക്കുന്നത്. പൊങ്ങനാലു, കുഴി പനിയാരം, അപ്പേ തുടങ്ങിയ പേരുകളിലും പനിയാരം അറിയപ്പെടുന്നു.

ആവശ്യമുള്ള ചേരുവകൾ:

  • പച്ചരി - 1 കപ്പ്
  • ഉഴുന്ന് - 1/4 കപ്പ്
  • ഉലുവ - 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 1 ടേബ്ൾ സ്പൂൺ
  • പച്ചമുളക് (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
  • സവാള - 1 എണ്ണം
  • മല്ലിച്ചെപ്പ് (ചെറുതായി അരിഞ്ഞത്) - 1 ടേബ്ൾ സ്പൂൺ
  • കറിവേപ്പില - 1 ടേബ്ൾ സ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം:

പച്ചരി, ഉഴുന്ന്, ഉലുവ വെള്ളത്തിൽ കഴുകി നാല് മണിക്കൂർ കുതിർത്തുവെക്കുക. ശേഷം കുതിർത്തുവെച്ച വെള്ളം ചേർത്ത് മിക്സിയിൽ ദോശമാവിന്‍റെ പാകത്തിൽ അരച്ചെടുക്കുക. മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക.

ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്ന് ഒരു ടീസ്പൂൺ ചേർക്കുക. തുടർന്ന് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിച്ചെപ്പ്, സവാള എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അൽപം ഉപ്പും കൂടി ചേർക്കുക.

ഈ മസാല അരച്ചുവെച്ച മാവിലേക്ക് മിക്സ് ചെയ്യുക. പനിയാരം ഉണ്ടാക്കാൻ കുഴിയപ്പം ചട്ടിയാണ് ഉപയോഗിക്കുന്നത്. ഓരോ കുഴിയിലും അൽപം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം മാവ് ഓരോ ടേബ്ൾസ്പൂൺ വീതം കുഴികളിൽ ഒഴിക്കുക. തീ ലോഫ്ലെയിമിൽ വെച്ച് മൂന്നോ നാലോ മിനിട്ടിന് ശേഷം മറിച്ചിടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How to Make Paniyaram or Kuzhi paniyaram Recipes
Next Story