ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് 'ബിരിയാണി'; രണ്ടാം സ്ഥാനത്ത് ബർഗർ
text_fieldsഇന്ത്യൻ നഗരങ്ങളുടെ ഏറ്റവും ജനപ്രിയ ഭക്ഷണം ഇന്നും ബിരിയാണി തന്നെ. 2025ലും ഏറ്റവും കൂടുതൽപേർ ഓർഡർ ചെയ്തത് ബിരിയാണിയെന്ന് കണക്കുകൾ. 9.3 കോടി ബിരിയാണികളാണ് ഈ വർഷം ‘സ്വിഗ്ഗി’ വഴി ഓർഡർ ചെയ്തത്. അതായത്, സെക്കൻഡിൽ മൂന്നേകാൽ ബിരിയാണി വീതം ഓർഡർ ചെയ്യുന്നുവെന്ന്.
ഇതിൽതന്നെ 5.77 കോടിയും കോഴി ബിരിയാണിയാണ്. സ്വിഗ്ഗി ഫുഡ് ഡെലിവറി ശൃംഖല വഴി വിതരണം ചെയ്ത ഭക്ഷണസാധനങ്ങളുടെ വൈവിധ്യം ഇങ്ങനെ:
ബർഗറും പിസ്സയും യഥാക്രമം 4.42 കോടി, 4.01 കോടി ഓർഡറുകൾ വന്നു. സാദാ വെജ് ദോശക്കും ആരാധകർ കുറവല്ല. 2.62 കോടി ഇതുമുണ്ട്.
ബിരിയാണിയിൽ ഹൈദരാബാദ്
2024ൽ 97 ലക്ഷം ബിരിയാണികൾ ഓർഡർ ചെയ്ത് ഹൈദരാബാദ് നഗരം മുന്നിലാണ്. ബംഗളൂരു 77 ലക്ഷം, ചെന്നൈ 46 ലക്ഷം എന്നിങ്ങനെയുമാണ്. റമദാൻ മാസത്തിൽ മാത്രം 60 ലക്ഷം ബിരിയാണികൾക്ക് ഓർഡർ വന്നുവെന്നും കണക്കുകൾ പറയുന്നു.
സ്നാക്ക് ടൈം
ഉച്ചതിരിഞ്ഞ് മൂന്നു മുതൽ ഏഴു വരെയാണ് സ്നാക് ടൈം. ഇതിൽ ചിക്കൻ ബർഗറാണ് താരം -63 ലക്ഷം. 2024ൽ ചിക്കൻ റോൾ ഓർഡർ 24.8 ലക്ഷമായിരുന്നുവെങ്കിൽ ഈ വർഷം അത് 41 ലക്ഷമായി. പരമ്പരാഗത ചായ-സമൂസ കോംബിനേഷനും ആരാധകർ കുറവല്ല -34.2 ലക്ഷം. 29 ലക്ഷം പേർ ജിഞ്ചർ ടീയും കുടിച്ചു.
പ്രിയതരം ഡെസർട്ടുകൾ
- വൈറ്റ് ചോക്ലറ്റ് ആണ് ഡെസർട്ടുകളിൽ താരം -69 ലക്ഷം ഓർഡറുകൾ
- 54 ലക്ഷം ചോക്ലറ്റ് കേക്കുകൾ
- പരമ്പരാഗത മധുരമായ ഗുലാബ് ജാമുൻ 45 ലക്ഷം പേരും വാങ്ങി.
ഗ്ലോബൽ മുതൽ ലോക്കൽ വരെ
- അന്താരാഷ്ട്ര വിഭവങ്ങളിൽ മെക്സിക്കൻ രുചിയാണ് ഏറ്റവും പ്രിയം -1.6 കോടി. തിബത്തൻ രുചി 1.2 കോടിയും കൊറിയൻ വിഭവങ്ങൾ 47 ലക്ഷവും ഓർഡർ ചെയ്തു.
- അതേസമയം, പ്രാദേശിക രുചികളിലേക്കും ജനങ്ങൾ കൂടുതലായി തിരിഞ്ഞിരിക്കുന്നു. പഹാഡി (ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും പർവത മേഖലകളിലെ രുചി) വിഭവങ്ങളിൽ ഒമ്പതു മടങ്ങാണ് വർധന. മലബാർ, രാജസ്ഥാനി തുടങ്ങിയവ ഇരട്ടിയിലധികമായി വർധിച്ചുവെന്ന് സ്വിഗ്ഗി കണക്ക് പറയുന്നു.
ലേറ്റ് നൈറ്റും ബ്രേക്ഫാസ്റ്റും
- അർധരാത്രി മുതൽ പുലർച്ച രണ്ടുവരെയുള്ള ലേറ്റ് നൈറ്റ് ഓർഡറുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ ചിക്കൻ ബർഗറാണ് -23 ലക്ഷം. രണ്ടാമത് ബിരിയാണി.
- 1.1 കോടി ഓർഡറുകൾ വന്ന ഇഡലിയാണ് ഏറ്റവും ജനപ്രിയ പ്രഭാതഭക്ഷണം. 96 ലക്ഷം ദോശ ഓർഡറുമുണ്ട്.
പുറത്തുപോയി ഭക്ഷണം
- റസ്റ്റാറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നവരിൽ മുന്നിൽ ബംഗളൂരുകാരാണ് -2.37 കോടി പേർ.
- 39 ലക്ഷവുമായി ഡൽഹി, 37 ലക്ഷവുമായി ബംഗളൂരുവുമുണ്ട്. ജയ്പുർ, കൊച്ചി, ചണ്ഡീഗഢ് എന്നിവിടങ്ങളിലും വൻ വർധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

