Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും മറുപടി: ഡൽഹി ഷോക്ക് മുമ്പ് താജ്മഹലിൽ എത്തി ദിൽജിത് ദോസഞ്ജ്; ‘തുടക്കം ഇവിടെ നിന്ന് തന്നെ’

text_fields
bookmark_border
Diljit Dosanjh
cancel
camera_alt

ദിൽജിത് ദോസഞ്ജ്

ഡൽഹിയിൽ ഒക്ടോബർ 30ന് നടക്കാനിരിക്കുന്ന മെഗാ കൺസേർട്ടിന് മുന്നോടിയായി താജ്മഹൽ സന്ദർശിച്ച് പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ്. പ്രണയത്തിന്റെ പ്രതീകമായ ആഗ്രയിലെ താജ്മഹലിൽ നിന്നുള്ള വിഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽ നിമിഷങ്ങൾക്കകം വൈറലായത്.

‘വാ താജ് ബോലിയെ #ലോകാത്ഭുതങ്ങൾ ഓറ ഇന്ത്യ ടൂർ 2026’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ പശ്ചാത്തലത്തിൽ ദിൽജിത്തിന്റെ സ്റ്റൈലിഷ് ലുക്കും വിഡിയോയിൽ കാണാം. കനത്ത സുരക്ഷയിലാണ് ദിൽജിത് താജ്മഹൽ ചുറ്റിക്കാണുന്നത്. വെള്ള കുർത്തയും കറുത്ത തലപ്പാവും അണിഞ്ഞ് ആരാധകരോട് സംസാരിക്കുന്ന ദിൽജിത്തിനെ വിഡിയോയിൽ കാണാം.

‘നമ്മൾ ഇന്ത്യയിൽ വന്നിരിക്കുന്നു, അതുകൊണ്ട് തുടക്കം ഇവിടെ നിന്ന് തന്നെ ആകണം. എല്ലാം പ്രണയത്തെ കുറിച്ചാണ്’ എന്നർത്ഥം. ഡൽഹി ഷോക്ക് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ക്ലിപ്പ് ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഓറ ഇന്ത്യ ടൂർ 2026 ന്റെ ഭാഗമായി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ദിൽജിത്തിന്റെ ഡൽഹി കൺസേർട്ട് അരങ്ങേറുക. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ടൂറുകളിലൊന്നായാണ് ഓറ ടൂർ വിശേഷിപ്പിക്കപ്പെടുന്നത്.

അതേസമയം ദിൽജിത്തിന്റെ ഡൽഹി കൺസേർട്ടിന് ചുറ്റും നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. സുരക്ഷാ കാരണങ്ങളെ ചൂണ്ടിക്കാട്ടി ഒക്ടോബർ 22ന് ഡൽഹി പൊലീസ് കൺസേർട്ടിന് അനുമതി നിഷേധിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ തിരക്ക് നിയന്ത്രണം, ഗതാഗത നിയന്ത്രണം, പാർക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ ചർച്ചകൾക്ക് ശേഷം അടുത്ത ദിവസം തന്നെ പൊലീസ് ഷോക്ക് അനുമതി നൽകുകയായിരുന്നു.

2000 ഗാർഡുകൾ, 700 മീറ്റർ നോ-കാർ സോൺ എന്നിങ്ങനെ കനത്ത സുരക്ഷാ പദ്ധതികളോടെയാണ് ഡൽഹി പൊലീസ് അനുമതി നൽകിയിരിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും പ്രത്യേക ട്രാഫിക് പ്ലാനും ഏർപ്പെടുത്തിയിട്ടുണ്ട്. കൺസേർട്ട് നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് ഗായകൻ സ്ഥിരീകരിക്കുകയും പരിപാടിയെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ പരിഹസിക്കുകയും ചെയ്തു.

‘നിങ്ങൾ റീലുകൾ ഉണ്ടാക്കി, ട്വീറ്റുകൾ പോസ്റ്റ് ചെയ്തു, ന്യൂസ് റൂം ചർച്ചകളും നടത്തി, അല്ലേ? ഇനി ഡൽഹിയിൽ 30ന് കാണാം. കുറഞ്ഞത് വാർത്ത എന്താണെന്ന് ആദ്യം കണ്ടെത്തൂ. സ്വയം വിഡ്ഢികളാകുന്നതിന് മുൻപ് വസ്തുതകൾ നേരെ ചൊവ്വെ മനസ്സിലാക്കൂ. എന്താണ് സംഭവിച്ചതെന്ന് ആദ്യം കണ്ടെത്തുന്നതാണ് നല്ലത്. വസ്തുതകൾ അറിയാതെ നിങ്ങൾ ചർച്ചകൾ നടത്തുകയും ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും മതി. ഡൽഹിയിൽ 30ന് കാണാം. ഞാൻ വരുന്നു’ എന്നാണ് ദിൽജിത്ത് ലൈവിൽ പറഞ്ഞത്. കെ.ബി.സി എപ്പിസോഡുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനും ദിൽജിത് ദോസഞ്ജിനും എതിരെ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ രംഗത്ത് വന്നതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സുരക്ഷ കർശനമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Diljit Dosanjh Visits Taj Mahal Ahead
Next Story