ആര്യൻ ഖാനെ കണ്ടപ്പോൾ ഷാരുഖാനെ കണ്ടത് പോലെ തോന്നി; താരപുത്രന്റെ പാടാനുള്ള കഴിവിനെ പ്രശംസിച്ച് ദിൽജിത്ത്
text_fieldsആര്യൻ ഖാൻ, ദിൽജിത് ദോഷൻ
മുംബൈ: ആര്യൻ ഖാനെ കണ്ടപ്പോൾ ഷാരൂഖിനെ കണ്ടത് പോലെ തോന്നിയെന്ന് ഗായകൻ ദിൽജിത്ത്. ആര്യൻ ഖാൻ തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിലെ ഗാനം പുറത്തിറക്കിയതിന് പിന്നാലെയാണ് പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ജിന്റെ എക്സിലൂടെയുള്ള പ്രതികരണം. ദിൽജിത്താണ് ആര്യന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരിസിലെ ഗാനങ്ങളിലൊന്ന് ആലപിച്ചിരിക്കുന്നത്.
തനിക്ക് നന്ദി പറഞ്ഞുള്ള ഷാരൂഖിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ദിൽജിത്തിന്റെ മറുപടി. " സർ അങ്ങയോട് ഒരുപാട് സനേഹം, ആര്യൻ വളരെ കഴിവുള്ള ഒരു വ്യക്തിയാണ്. സ്റ്റുഡിയോയിൽ വച്ച് ആദ്യം അവനെ കണ്ടുമുട്ടിയപ്പോൾ നിങ്ങളെ തന്നെ കണ്ടുമുട്ടിയപോലെയാണ് എനിക്ക് അനുഭവപെട്ടത്" എന്ന് ദിൽജിത്ത് എക്സിൽ കുറിച്ചു.തന്നെ അത്ഭുതപെടുത്തിയ കാര്യമെന്തെന്നാൽ ആര്യൻ നന്നായ് ഗിറ്റാർ വായിക്കുമെന്നതിലുപരി അവൻ നല്ലൊരു ഗായകൻ കൂടെയാണ്. ഞാൻ റെക്കോർഡ് ചെയ്യുമ്പോൾ ശ്രദ്ധിച്ച ഒരു കാര്യമെന്തെന്നാൽ എല്ലാ വരികളും അവന് മനപാഠമാണ്, ദൈവം അവനെ അനുഗ്രഹിക്കട്ടെ, ദിൽജിത്ത് കൂട്ടിച്ചേർത്തു.
ആര്യനും ദിൽജിത്തും സ്റ്റുഡിയോയിൽ ഒരുമിച്ച് ട്രാക്ക് റെക്കോർഡ് ചെയ്യുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഷാരൂഖ് ഖാനും ആര്യൻ ഖാനും നന്ദിയറിയിച്ച് ദിൽജിത്ത് രംഗത്തെത്തിയിരുന്നു.
സൗഹൃദത്തിന്റെയും സർഗ്ഗാത്മകതയുടെയും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെ നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന അവിചാരിതമായ ഒരു വീഡിയോ ആയിരുന്നു അതെന്നായിരുന്നു ഷാരുഖ് പങ്കുവെച്ച ദൃശ്യങ്ങളെ കുറിച്ചുള്ള ദിൽജിത്തിന്റെ പ്രതികരണം.. റിലീസിന് ശേഷം ദിൽജിത് സോഷ്യൽ മീഡിയയിൽ ഖാൻമാരോടുള്ള നന്ദിയും ആരാധനയും പ്രകടിപ്പിക്കുകയുംചെയ്തിരുന്നു.
മുമ്പ് ഡങ്കി എന്ന ചിത്രത്തിലെ "ബന്ദ" എന്ന പാട്ടിന് വേണ്ടി ദിൽജിത്തും ഷാരൂഖ് ഖാനും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. സൂപ്പർസ്റ്റാറിനോടുള്ള തന്റെ ആരാധന ദിൽജിത്ത് നിരന്തരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

