Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘നഷ്ടപ്പെട്ടുപോയ...

‘നഷ്ടപ്പെട്ടുപോയ സന്തോഷം ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം, ചികിത്സയുടെ സമയത്ത് ആമിറിന്‍റെ വീട്ടിലായിരുന്നു ജ്വാല’; ആമിർ ഖാനെ കുറിച്ച് വിഷ്ണു വിശാൽ

text_fields
bookmark_border
Amir Khan
cancel
camera_alt

മിറയുടെ പേരിടൽ ചടങ്ങിനിടെ

സിനിമയിൽ രക്ഷകനായി എത്തിയ പല കഥാപാത്രങ്ങളും അനശ്വരമാക്കിയ നടനാണ് ആമിർ ഖാൻ. എന്നാൽ തന്‍റെയും ഭാര്യയുടേയും ജീവിതത്തിൽ യഥാർത്ഥ രക്ഷകൻ ആമിർ ഖാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് നടൻ വിഷ്ണു വിശാൽ. തന്‍റെ കഷ്ടതകളിൽ കൂടെനിന്നതു മാത്രമല്ല, വിഷ്ണുവിന്‍റെ മകളായ മിറക്ക് പേരിട്ടുകൊണ്ട് അദ്ദേഹം തങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന് ഒരു പ്രധാന കാരണമയെന്നും ദമ്പതികൾ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെയാണ് തന്‍റെ ഇളയ മകൾക്ക് മിറ എന്ന പേരു നൽകിയത് ആമിർ ഖാനാണെന്നും അതിനിടയായ സാഹചര്യവും വിഷ്ണു പറയുന്നത്. ആമിറും വിഷ്ണുവും വളരെ അടുത്ത സുഹൃത്തുക്കളാണ്. 2023ൽ ആമിറിന്‍റെ അമ്മയായ സീനത്ത് ഹുസൈനിന്‍റെ ചികിത്സയുടെ ആവശ്യത്തിനായി അവർ ചെന്നെയിൽ എത്തിയപ്പോഴാണ് ഇരുവരും സൗഹൃദത്തിൽ ആയത്. അന്ന് ആമിറിനും കുടുംബത്തിനും ചെന്നെയിൽ താമസിക്കാനുള്ള വില്ല ശരിയാക്കികൊടുത്തതും വിഷ്ണുവാണ്. വിഷ്ണുവും ഭാര്യ ജ്വാലയും കുഞ്ഞുങ്ങൾ ഉണ്ടാകാനായി പല ഡോക്ടർമാരെ സന്ദർശിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഒരുപാടുകാലത്തെ കാത്തിരുപ്പിനൊടുവിലാണ് അവസാനം ഒരു കുട്ടിയെ ദത്തെടുത്താലോ എന്ന് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെയിരിക്കെ ഈ വിവരം ആമിർ ഖാനുമായി പങ്കുവെച്ചു. അദ്ദേഹമാണ് മുംബൈയിലുള്ള ഒരു ഫേർട്ടിലിറ്റി സ്പെഷലിസ്റ്റിനെ സമീപിക്കാൻ ഇരുവരോടും ആവശ്യപ്പെടുന്നത്.

‘അന്ന് അദ്ദേഹമൊരു സിനിമയുടെ പ്രൊഡക്ഷൻ തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു മൂന്നു മാസത്തേക്ക് താമസിക്കാൻ ഹോട്ടലിനുപകരം ഒരു വില്ല കണ്ടുപിടിച്ചു നൽകാൻ എന്നോടു പറഞ്ഞു. അതാകുമ്പോൾ അവരുടെ ടീമിന് ജോലിക്കാവശ്യമായ സ്ഥലവും ഉണ്ടാകും. അന്ന് ഞാൻ അത്തരത്തിലൊരു വില്ല അദ്ദേഹത്തിന് കണ്ടുപിടിച്ചു നൽകി. അതിനുശേഷം ഞങ്ങൽ നല്ല സുഹൃത്തുക്കളായ് മാറുകയായിരുന്നു’ വിഷ്ണു പറഞ്ഞു.

ഐ.വി.എഫ് ചികിത്സക്കായി ജ്വാലയെ മുംബൈയിലെ ഒരു വിദഗ്ദ ഡോക്ടറെ കാണാൻ അദ്ദേഹമാണ് ശിപാർശ ചെയ്തയ്. എന്നാൽ അത് ഫലം കണ്ടു. അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ വളരെ വൈകാരികമായി. കാരണം ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ടുപോയ സന്തോഷം ഞങ്ങളുടെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഞങ്ങളെ സ്വന്തം കുടുംബത്തെപോലെയാണ് കണ്ടത്’ വിഷ്ണു കൂട്ടിച്ചേർത്തു.

ആമിറിന്‍റെ സഹായം അവിടെ അവസാനിച്ചിരുന്നില്ല. ചികിത്സയുടെ സമയത്ത് അമീറിന്‍റെ വീട്ടിലായിരുന്നു ജ്വാലയുടെ താമസം. ഖാൻ കുടുംബം മാസങ്ങളോളം അവളെ സുശ്രൂഷിച്ചുവെന്നും ഞങ്ങൾക്ക് സ്വന്തം വീടുപോലൊരു അന്തരീക്ഷം സൃഷ്ടിച്ചുവെന്നും വിഷ്ണു കൂട്ടിച്ചേർത്തു. മാതാപിതാക്കളാകാനുള്ള യാത്രയിൽ ആമിർ ഖാൻ വഹിച്ച പങ്കിനോടുള്ള നന്ദി സൂചകമെന്നോണമാണ് അവരുടെ മകൾക്ക് അദ്ദേഹം തന്നെ പേരിടണമെന്ന് ദമ്പതികൾ കരുതിയത്. ജ്വാല ഗർഭിണിയായപ്പോൾ ഞങ്ങളുടെ കുഞ്ഞിന് പേരിടേണ്ടത് അദ്ദേഹമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കാരണം അദ്ദേഹമാണ് ഞങ്ങൾക്ക് പ്രതീക്ഷ നൽകിയത് വിഷ്ണു പറഞ്ഞു. പിന്നീട് ദമ്പതികളുടെ പേരിടൽ ചടങ്ങിൽ സൂപ്പർസ്റ്റാർ പങ്കെടുക്കുകയും മകൾക്ക് മിറ എന്ന് പേരിടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanEntertainment Newsvishnu VishalfriendshipinterviewSocial MediaBollywood
News Summary - Vishnu Vishal on why he asked Aamir khan to name their daughter
Next Story