രാക്ഷസൻ വീണ്ടും വരുമെന്ന്! ക്രിസ്റ്റഫര്‍ ഈസ് ബാക്ക്?
text_fieldsരാംകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത തമിഴ് സൈക്കോ ത്രില്ലറാണ് രാക്ഷസന്‍. വിഷ്ണു വിശാൽ, അമലാ പോൾ എന്നിവർ അഭിനയിച്ച ചിത്രം ദക്ഷിണേന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലറുകളിൽ ഒന്നായിരുന്നു. 2018ലാണ് ചിത്രം തിയറ്ററിലെത്തിയത്. തിയറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ.
സംവിധായകൻ രാംകുമാറുമായി വീണ്ടും ഒന്നിക്കുന്നതായി വിഷ്ണു വിശാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമായ രാക്ഷസന്‍ 2 അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മുണ്ടസുപട്ടി, രാക്ഷസന്‍, ഇരണ്ടു വാനം എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിശാലും രാംകുമാറും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. തുടർഭാഗത്തിന്റെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചതോടെ മറ്റൊരു സിനിമാറ്റിക് അനുഭവത്തിനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാക്ഷസന്‍ എന്ന ചിത്രത്തിനായി ജിബ്രാന്‍ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചര്‍ച്ചയായിരുന്നു. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ക്രിസ്റ്റഫര്‍ എന്ന വില്ലന്‍ കഥാപാത്രമായി രാക്ഷസനിലെത്തിയ ശരവണന്‍ എന്ന നടനും പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു.
ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായെത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായത്. രാക്ഷസുഡു എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങിയത്. നിലവിൽ ഐശ്വര്യ ലക്ഷ്മി നായികയായ ഗാട്ടാഗുസ്തിയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കിലാണ് വിഷ്ണു വിശാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

