Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്രാവൽ ഫുഡ് വ്ളോഗർ...

ട്രാവൽ ഫുഡ് വ്ളോഗർ സുജിത്ത് ഭക്തൻ ഇനി ഗതാഗത മന്ത്രി! അൽത്താഫും അനാർക്കലിയും ഒന്നിക്കുന്ന 'ഇന്നസെന്‍റ്' നവംബർ 7ന് തിയറ്ററുകളിലേക്ക്

text_fields
bookmark_border
Social media influencer
cancel
camera_alt

സുജിത് ഭക്തൻ കുടുംബത്തോടൊപ്പം

മന്ദാകിനി എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഇന്നസെന്‍റ് നവംബർ 7ന് തിയറ്ററുകളിൽ എത്തും. സോഷ്യൽ മീഡിയ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സിനിമ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത്ത് ഭക്തനും അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

'ചെറിയ ഒരു സീൻ ആണെങ്കിലും ഞാനും ഉണ്ട്, ഗതാഗത മന്ത്രി' എന്ന് കുറിച്ചുകൊണ്ട് സുജിത്ത് ഭക്തനും സോഷ്യൽ മീഡിയയിലൂടെ തന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്. വൻ മേക്കോവറിലാണ് ചിത്രത്തിൽ സുജിത്ത് ഭക്തൻ എത്തുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രത്തിന്‍റെ റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ഇന്നസെന്‍റ് ടീം ലക്ഷ്യമിടുന്നത്.

ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ'യുടെ ശാസ്ത്രീയ വേർഷൻ പാടിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഹനാൻ ഷായും നിത്യ മാമ്മനും ചേർന്ന് ആലപിച്ച 'അതിശയം' എന്ന ഗാനവും, രേഷ്മ രാഘവേന്ദ്ര ആലപിച്ച 'അമ്പമ്പോ' എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും ചിരിപടർത്തുന്ന രസികൻ നമ്പറുകളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡിയാണ് നിർമാണം. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് കാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocentalthaf salimMOLLYWOODEntertainment NewsSocial MediaTanzanian social media influencersocial media influencerAnarkali Marikar
News Summary - social media influencer in innocent movie
Next Story