ചിരിയും ചിന്തയും നിറച്ച അൽത്താഫ് സലിം ചിത്രം; 'ഇന്നസെന്‍റ്' നവംബർ ഏഴിന്
text_fieldsഅൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസെന്‍റ് എന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവംബർ ഏഴിന് ചിത്രം പ്രദർശനത്തും. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ സറ്റയറിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രം എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡിയാണ് നിർമിക്കുന്നത്. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി.
ഗൗരവമല്ലന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം. ആ സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില ജീർണതകൾക്കെതിരേയുള്ള ചുണ്ടുവിരലുമുണ്ട്. സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്.
നടനു പുറമേ സംവിധായകനായും തന്‍റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച പ്രതിഭയാണ് അൽത്താഫ് സലിം. വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും അനാർക്കലി മരക്കാറുമാണ് ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്, റിയാസ് നർമ്മ കല, അന്ന പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലർ. ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ. എഡിറ്റിങ്- റിയാസ്. കലാസംവിധാനം - മധു രാഘവൻ. മേക്കപ്പ് - സുധി ഗോപിനാഥ്. കോസ്റ്റ്യും - ഡിസൈസൻ- ഡോണ മറിയം ജോസഫ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രഹ്മണ്യൻ. പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി.
കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

