Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുത്തു‌വേൽ...

മുത്തു‌വേൽ പാണ്ഡ്യന്‍റെ കൂടെ കിങ് ഖാനും; ജയിലർ 2ൽ ഷാരൂഖ് ഖാൻ പൊലീസ് വേഷത്തിൽ!

text_fields
bookmark_border
മുത്തു‌വേൽ പാണ്ഡ്യന്‍റെ കൂടെ കിങ് ഖാനും; ജയിലർ 2ൽ ഷാരൂഖ് ഖാൻ പൊലീസ് വേഷത്തിൽ!
cancel

രജനീകാന്തിന്‍റെ ജയിലർ 2നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാൻ, ജയിലർ 2ൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നുവെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ചിത്രത്തിന്‍റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണെന്നും, ഷാരൂഖ് ഖാൻ തന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായി മാർച്ച് മാസത്തിൽ സെറ്റിലെത്തുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദേശം ഏഴ് മുതൽ എട്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ഷൂട്ടിങ്ങാണ് അദ്ദേഹത്തിന്റേത്. ഈ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിയുന്നതോടെ സിനിമ പാക്കപ്പ് ആകും.

സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ 2 വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നിന്ന് 650 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു 'ജയിലർ'.

വിവിധ ഇൻഡസ്ട്രികളിലെ പ്രധാന താരങ്ങൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. മേഘ്‌ന രാജ് സർജയും വിജയ് സേതുപതിയും മോഹൻലാലും വിനായകനും തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തുന്നു എന്ന വാർത്ത ഇതിനകം ചർച്ചയായിരുന്നു.

'വിദ്യാ ബാലൻ ജയിലർ 2 വിൽ ഒപ്പുവച്ചു. തിരക്കഥയിൽ പൂർണ്ണ സന്തുഷ്ടയാണ് താരം. വളരെ ശക്തമായൊരു കഥാപാത്രത്തിലാവും വിദ്യ എത്തുക എന്നാണ് നിഗമനം. അവരുടെ സാന്നിധ്യം സിനിമയുടെ തീവ്രത വർദ്ധിപ്പിക്കുകയും ജയിലർ 2 ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അവരെ മാറ്റുകയും ചെയ്യും' പിങ്ക് വില്ലക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

2023ൽ വൻ വിജയം നേടിയ 'ജയിലർ' സിനിമയുടെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. ഇതിലൂടെ രജനികാന്ത് ടൈഗർ മുത്തു‌വേൽ പാണ്ഡ്യനായി വീണ്ടും എത്തുന്ന ആവേശത്തിലാണ് ആരാധകർ. കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും, അതിഥി വേഷത്തിലെത്തിയ ശിവ രാജ്കുമാർ, മോഹൻലാൽ എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സന്താനം തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ പുതുതായി ചേർന്നിട്ടുണ്ട്.

ചിത്രത്തിൽ രജനികാന്തിനൊപ്പം മലയാളി താരങ്ങളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. ഈ വർഷം ജനുവരിയിലായിരുന്നു പ്രൊമോ വിഡിയോക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമക്ക് സംഗീതം ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanRajinikanthEntertainment NewsVidya BalanJailer 2
News Summary - Shah Rukh Khan to play a police officer in Rajinikant-starrer Jailer 2
Next Story