ജയിലർ 2ൽ എത്തുന്ന ആ കാമിയോ കഥാപാത്രം ഷാരുഖ് ഖാൻ; രജനി ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര
text_fieldsഷാരൂഖ് ഖാനും രജനി കാന്തും
തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് രജനികാന്തിന്റെ 'ജയിലർ 2'. വിവിധ ഇൻഡസ്ട്രികളിലെ പ്രധാന താരങ്ങൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. മേഘ്‌ന രാജ് സർജയും വിജയ് സേതുപതിയും മോഹൻലാലും വിനായകനും തുടങ്ങി നിരവധി താരങ്ങൽ ചിത്രത്തിലെത്തുന്നു എന്ന വാർത്ത ഇതിനകം ചർച്ചയായിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയിലർ 2വിൽ ഒരു പ്രധാന വേഷത്തിലാവും താരം എത്തുക എന്നാണ് സൂചന.
ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. എന്നാലും സമൂഹ മാധ്യമങ്ങളിൽ ഏറെ സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. ജയിലർ ആദ്യ ഭാഗത്തെക്കാൾ രണ്ടാം ഭാഗം വിജയം കൊയ്യുമെന്നാണ് പ്രതീക്ഷ.
2023ൽ വൻ വിജയം നേടിയ 'ജയിലർ' സിനിമയുടെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. ഇതിലൂടെ രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി വീണ്ടും എത്തുന്ന ആവേശത്തിലാണ് ആരാധകർ. കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും, അതിഥി വേഷത്തിലെത്തിയ ശിവ രാജ്കുമാർ, മോഹൻലാൽ എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സന്താനം തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ പുതുതായി ചേർന്നിട്ടുണ്ട്.
ചിത്രത്തിൽ രജനികാന്തിനൊപ്പം മലയാളി താരങ്ങളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. ഈ വർഷം ജനുവരിയിലായിരുന്നു പ്രൊമോ വിഡിയോക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമക്ക് സംഗീതം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

