Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം; നായകൻ ഋഷഭ് ഷെട്ടി, ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങൾ

text_fields
bookmark_border
movies
cancel
camera_alt

ചിദംബരം, ഋഷഭ് ഷെട്ടി

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം എസ് പൊതുവാൾ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. കാന്താരയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ ഋഷഭ് ഷെട്ടിയുമായി ചിദംബരം കൈകോർക്കുന്നു. ഒന്നല്ല, രണ്ട് വ്യത്യസ്ത ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇതിൽ ആദ്യത്തെ ചിത്രം ഒരു കന്നഡ സ്പോർട്സ് ഡ്രാമയായിരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോർട്ട്. അടുത്ത വർഷം ആദ്യം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. സ്പോർട്സിന്റെ പശ്ചാത്തലത്തിൽ വൈകാരികതയും ത്രില്ലും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

മഞ്ഞുമ്മൽ ബോയ്സിൽ സൗഹൃദവും അതിജീവനവും പറഞ്ഞ ചിദംബരം ഇത്തവണ സ്പോർട്സ് ലോകത്തെ എങ്ങനെ അവതരിപ്പിക്കും എന്നറിയാൻ ആരാധകർ ആകാംക്ഷയിലാണ്.രണ്ടാമത്തെ പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല, അത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ നിർമാതാവ് ഷിബു തമീൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. തമീൻസ് ഫിലിംസ്, എച്ച് ആർ പിക്ചേഴ്സ് എന്നീ ബാനറുകളിലായി മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് ഷിബു തമീൻസ്.

മലയാളത്തിൽ ABCD, ജാക്ക് ഡാനിയൽസ്, മുറ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും തമിഴിൽ പുലി, ഇരു മുഗൻ, വീര ധീര ശൂരൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിദംബരം - ഋഷഭ് ഷെട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം വൻ ബജറ്റിൽ, പാൻ ഇന്ത്യൻ ലെവലിൽ ആയിരിക്കും ഒരുങ്ങുക എന്ന് ഉറപ്പാണ്

ചിദംബരത്തിന്‍റെ ബാലനും മഞ്ഞുമ്മൽ ബോയ്സും ഇന്‍ഡസ്റ്ററി ഹിറ്റായിരുന്നു. അതേസമയം കാന്താരയിലൂടെ ഋഷഭ് ഷെട്ടി ദേശീയ തലത്തിൽ തന്നെ താരമായി മാറി. അതുകൊണ്ട് തന്നെ മലയാളത്തിലെ ഹിറ്റ് മേക്കറും കന്നഡയിലെ സൂപ്പർസ്റ്റാറും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, മറ്റ് അഭിനേതാക്കൾ, ടൈറ്റിൽ എന്നിവ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rishab Shetty Joins Chidambaram's Next film
Next Story