Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കൺമണി അൻപോട്' ഗാനം ഉപയോഗിച്ചത് അനുമതിയോടെ'; പ്രതികരിച്ച് മഞ്ഞുമ്മൽ ബോയ്സ് നിർമാതാവ്

text_fields
bookmark_border
Manjummel Boys Movie Producer   React To   ilaiyaraja controversy kanmani anbodu song
cancel

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണി. അനുമതിയില്ലാതെയാണ് മഞ്ഞുമ്മൽ ബോയ്സിൽ 'കൺമണി അൻപോട്' എന്ന ഗാനം ഉപയോഗിച്ചതെന്നുള്ള സംഗീത സംവിധായകൻ ഇളയരാജയുടെ ആരോപണത്തിലായിരുന്നു പ്രതികരണം. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശമെന്നും അവരിൽ നിന്നും ഗാനം ഉപയോഗിക്കാനുള്ള അവകാശം വാങ്ങിയെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഷോണ്‍ വ്യക്തമാക്കി.

'പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിതാണ്'-ഷോണ്‍ പറഞ്ഞു.

കണ്‍മണി അന്‍പോട് എന്ന ഗാനം തന്റെ അനുവാദം കൂടാതെയാണ് ഉപയോഗിച്ചതെന്നാണ് സംഗീത സംവിധായകൻ ഇളയരാജയുടെ ആരോപണം. ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.

നേരത്തെ, 40 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്ത്​ ഏഴുകോടി കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുടക്കിയ പണമോ നൽകാതെ കബളിപ്പിച്ചെന്നാരോപിച്ച്​ ആലപ്പുഴ അരൂർ സ്വദേശി സിറാജ് നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസ് നൽകിയതിനെ തുടർന്ന് പറവ ഫിലിംസിന്റെ 40 കോടി നിക്ഷേപമുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം സബ് കോടതിയുടെ ഉത്തരവ് പ്രകാരം മരട് പൊലീസാണ് കേസെടുത്തിരുന്നത്. ഇതിലെ തുടർനടപടികൾ ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

സർവൈവൽ ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ ഒരുക്കിയത്. കൊച്ചിക്കടുത്ത മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്നതും കൂട്ടത്തിലൊരാൾ ഗുണ കേവിൽ വീഴുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിദംബരം സംവിധാനം ചെയ്ത സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫിസിൽനിന്ന് 240 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയിരുന്നു. 200 കോടി കലക്ഷൻ നേടുന്ന ആദ്യ മലയാള സിനിമ എന്ന നേട്ടവും സ്വന്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manjummel Boys Movie Producer React To ilaiyaraja controversy kanmani anbodu song
Next Story