'കാന്താരയിലെ ദൈവ രംഗം ആളുകൾ അനുകരിക്കുന്നത് എന്നെ അസ്വസ്ഥനാക്കുന്നു'- ഋഷഭ് ഷെട്ടി
text_fieldsകാന്താര സിനിമയിലെ രംഗങ്ങൾ ആളുകൾ അനുകരിക്കുന്നതിനെതിരെ പ്രതികരണവുമായി ഋഷഭ് ഷെട്ടി. സിനിമയിലെ മറ്റു ഭാഗങ്ങൾ പോലെയല്ല ദൈവികമായ ഭാഗം, അത് പവിത്രവും വൈകാരികവുമാണ്. ചെന്നൈയിൽ ബിഹൈന്‍റ് വുഡ്സിന്‍റെ ഇവന്‍റിൽ പങ്കെടുക്കവെയാണ് ഋഷഭ് ഷെട്ടി അടുത്തിടെ ഉയർന്നു വന്ന വിവാദങ്ങൾക്കു മറുപടിയായി പ്രതികരിച്ചത്.
ഈ ആചാരങ്ങളുടെ പ്രാധാന്യവും അവയുടെ വൈകാരികതയും പ്രേക്ഷകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രൺവീർ സിങ് കാന്താരയിലെ ദൈവിക ഭാഗം അവതരിപ്പിച്ചത് ഏറെ വിവാദമായിരുന്നു. എന്നാൽ രൺവീർ സിങ് സമൂഹമാധ്യമത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ സിനിമയിലെ അഭിനയത്തെ പ്രശംസിക്കുക എന്നതു മാത്രമായിരുന്നു തന്‍റെ ഉദ്ദേശം, ആരുടെയെങ്കിലും വിശ്വാസത്തെയോ, വൈകാരികതയെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു, എന്ന് രൺവീർ സിങ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഋഷഭ് ഷെട്ടിയുടെ പ്രതികരണം ഉണ്ടായത്.
കന്നഡ സിനിമാ ലോകത്ത് നിന്ന് വന്ന് ദേശീയതലത്തിൽ തരംഗമുണ്ടാക്കിയ ചിത്രമാണ് 'കാന്താര'. നടൻ ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി അഭിനയിച്ച ഈ ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് നിർമിച്ചത്. കാന്താര ചാപ്റ്റർ വണ്ണും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

