റിഥം അന്താരാഷ്ട്ര ക്വിയർ ആന്‍റ് ജെൻഡർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി 'ഞാൻ രേവതി' പ്രദർശിപ്പിക്കും
text_fieldsരേവതി
ആർട്ട് ബുക്ക് സിനിമയുടെ ആഭിമുഖ്യത്തിൽ ക്ലോൺ സിനിമ ഓൾട്ടർനേറ്റീവിൻ്റെ സഹകരണത്തോടെ ഡൽഹി നിവ് ആർട് സെൻ്ററിൽ സംഘടിപ്പിക്കുന്ന റിഥം അന്താരാഷ്ട്ര ക്വിയർ ആൻ്റ് ജെൻഡർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി 'ഞാൻ രേവതി' പ്രദർശിപ്പിക്കും. മാർച്ച് 6 ന് വൈകീട്ട് 6.30 നാണ് പ്രദർശനം.
പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ. ശോഭില നിർമിച്ച ഞാൻ രേവതിയുടെ രചനയും സംവിധാനവും നിർവഹിച്ചത് ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്താണ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, എഴുത്തുകാരിയും അഭിനേത്രിയുമായ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള ഹ്രസ്വമായ യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം .തമിഴ്നാട് നാമക്കൽ സ്വദേശിനിയായ രേവതിയെ കൂടാതെ എഴുത്തുകാരൻ പെരുമാൾ മുരുകൻ, ആനിരാജ, ശീതൾ ശ്യാം,രഞ്ജു രഞ്ജിമാർ, സൂര്യ ഇഷാൻ, ഇഷാൻ കെ. ഷാൻ, മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദിനി ഗഗന തുടങ്ങി നിരവധി പേർ കഥാപാത്രങ്ങളായി ഡോക്യുമെൻ്ററിയിൽ വരുന്നുണ്ട്.
ഹിമാചൽ പ്രദേശിൽ വെച്ച് നടന്ന ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പാലക്കാട് ചിറ്റൂർ വച്ച് നടന്ന പാഞ്ചജന്യം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടിയ ഞാൻ രേവതിക്ക് കോഴിക്കോട് വെച്ച് നടന്ന ഐ.ഇ. എഫ്.എഫ് കെ യിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ലഭിച്ചിട്ടുണ്ട്.
കാനഡയിലെ വാൻകൂവർ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, ശ്രീലങ്കയിൽ വെച്ച് നടന്ന ജാഫ്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, തിരുവനന്തപുരത്ത് വെച്ച് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ, മുംബൈയിൽ നടന്ന കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ, ചെന്നൈ റീൽ ഡിസയേഴ്സ് ക്വിയർ ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു ക്വിയർ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത ബയോസ്കോപ്പിയ ക്വിയർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കാമറ എ. മുഹമ്മദ്, എഡിറ്റിങ് അമൽജിത്ത്, സൗണ്ട് ഡിസൈൻ - വിഷ്ണു പ്രമോദ് , സംഗീതം രാജേഷ് വിജയ്. കളറിസ്റ്റ് വി.പി. സാജിദ് , സബ്ടൈറ്റിൽസ് ആസിഫ് , അഡീ ക്യാമറ ചന്തു മേപ്പയ്യൂർ , അസി. കാമറ കെ.വി. ശ്രീജേഷ് , ഡിസൈൻ അമീർ ഫൈസൽ , ടൈറ്റിൽസ് കെൻസ് ഹാരിസ്, പി.ആർ. ഒ പി.ആർ. സുമേരൻ എന്നിവരാണ് അണിയറ ശിൽപികൾ. മാർച്ച് 6 ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ 8 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

