ഷറഫുദീൻ ചിത്രം പെറ്റ് ഡിറ്റക്ടീവ് തിയറ്ററിലേക്ക്
text_fieldsപെറ്റ് ഡിറ്റക്ടീവ് ചിത്രത്തിന്‍റെ പോസ്റ്റർ
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' തിയറ്ററുകളിലേക്ക്. ചിത്രത്തിൽ താരം തന്നെയാണ് നായകനായി എത്തുന്നതും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 16ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. മൃഗങ്ങളെ കൂടെ അണിനിരത്തി ഒരു പക്കാ ഫൺ ഫാമിലി കോമഡി എന്‍റർടെയ്നർ ആയാണ് ചിത്രം എത്തുന്നത് എന്നാണ് റിപ്പോട്ട്.
ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ്. പ്രനീഷ് വിജയനാണ് ചിത്രത്തിന്‍റെ സംവിധാനം. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചതും. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്‍റെ തിയറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ചിത്രത്തിലെന്ന തീം സോങ്ങായ 'തേരാ പാരാ ഓടിക്കോ' എന്ന അനിമേഷൻ ഗാനം ഇതിനടയിൽ തന്നെ സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാരക്റ്റർ പോസ്റ്ററും വലിയ ശ്രദ്ധ നേടി.
കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്. കുട്ടികൾക്കുൾപ്പെടെ എല്ലാ പ്രേക്ഷകർക്കും ഒരേപോലെ ആസ്വാധ്യകരമാകും സിനിമ എന്നാണ് നിലവിലെ വിലയിരുത്തൽ.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്‍റെ സംഗീതം. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി. ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

