ഇവിടെ ഞാന്‍ അത്ര ഓക്കെയല്ലായിരുന്നു, പക്ഷേ എനിക്ക് ഒരു ശ്രമം നടത്തണമായിരുന്നു; മലയാള സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല ചെയ്യാതിരുന്നത് -അനുപമ പരമേശ്വരന്‍
text_fieldsഅനുപമ പരമേശ്വരന്‍
പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയിലെ മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വലിയ വിജയമായി മാറിയെങ്കിലും അനുപമയെ പിന്നെ മലയാളത്തില്‍ കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പ്രേമത്തിന് പിന്നാലെ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു അനുപമ. തെലുങ്കില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അനുപമക്ക് സാധിച്ചു. ഇപ്പോഴിതാ മലയാള സിനിമകള്‍ ചെയ്യാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അനുപമ.
‘സ്‌കൂളില്‍ വെച്ച് ഒരു മോശം അനുഭവം ഉണ്ടാകുമ്പോള്‍ നമുക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ട് വേണം. എനിക്ക് ആ സമയത്ത് അതായിരുന്നു വേണ്ടിയിരുന്നത്. ഇവിടെ ഞാന്‍ അപ്പോള്‍ അത്ര ഓക്കെയല്ലായിരുന്നു. ആ ഫ്രഷ് സ്റ്റാര്‍ട്ടെന്നെ ഉദ്ദേശിച്ചുള്ളു. അത് നന്നാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ എനിക്ക് ഒരു ശ്രമം നടത്തണമായിരുന്നു. മലയാള സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല ഞാന്‍ സിനിമകള്‍ ചെയ്യാതിരുന്നത്. എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ നല്ല കഥപാത്രങ്ങള്‍ വരണം. നമ്മള്‍ ചെയ്ത കഥാപാത്രങ്ങളെ ബേസ് ചെയ്താണ് അവര്‍ അടുത്ത കഥാപാത്രം നമുക്ക് തരുക. അനുപമ പറഞ്ഞു.
മലയാളത്തിൽ ഒരു സിനിമ ചെയ്തു കഴിഞ്ഞ് മലയാളത്തിൽ വീണ്ടും നല്ല സിനിമകൾ ലഭിക്കണമെന്നും അംഗീകാരം ലഭിക്കണമെന്നും അത് തുടർന്ന് പോകണമെന്ന സ്വപ്നം എനിക്കുമുണ്ടായിരുന്നു. മലയാളം സിനിമ എനിക്കിഷ്ടമല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു മാറ്റം വേണമെന്നാണ് കരുതിയത്. തെലുങ്കിൽ നിന്നും മൂന്ന് സിനിമകൾ വന്നപ്പോൾ തനിക്ക് സ്‌നേഹം കിട്ടിയത് പോലെയായിരുന്നെന്നും എന്നാൽ ഇവിടെ നിന്നും നേരിട്ടത് തനിക്ക് പുതിയൊരു സ്ഥാനം നേടിയെടുക്കാനുള്ള മോട്ടിവേഷൻ ആണെന്നും അനുപമ പരമേശ്വരൻ കൂട്ടിച്ചേർത്തു.
താരത്തിന്‍റെ ഏറ്റവും പുതിയ സിനിമയാണ് ‘പർദ്ദ’. ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ റിലീസിന് എത്തിക്കുക അത്ര എളുപ്പമല്ല എന്ന് താരം പറഞ്ഞു. ഇത് എന്റെ സിനിമ ആയതു കൊണ്ടല്ല നിങ്ങളോട് കാണാൻ ആവശ്യപ്പെടുന്നത്. എന്റെ പല സിനിമകളെയും ഞാൻ തന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഈ സിനിമയിൽ എനിക്ക് വിമർശിക്കാൻ ഒന്നുമില്ല. സിനിമ തിയറ്ററിലെത്തിക്കാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അനുപമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

