സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ തിയേറ്ററുകളിലെത്തിക്കുന്നത് അത്ര എളുപ്പമല്ല, ഈ സിനിമക്കായി ഒരുപാട് കഷ്ട്ടപ്പെട്ടു; പ്രസ് മീറ്റിൽ പൊട്ടിക്കരഞ്ഞ് അനുപമ
text_fieldsഅനുപമ പരമേശ്വരൻ
`പർദ്ദ' സിനിമയുടെ പ്രസ്മീറ്റിൽ പൊട്ടിക്കരഞ്ഞ് നടി അനുപമ പരമേശ്വരൻ. താരത്തിന്‍റെ ഏറ്റവും പുതിയ സിനിമയാണ് `പർദ്ദ'. ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ റിലീസിന് എത്തിക്കുക അത്ര എളുപ്പമല്ല എന്ന് താരം പറഞ്ഞു.
`ഇത് എന്റെ സിനിമ ആയതു കൊണ്ടല്ല നിങ്ങളോട് കാണാൻ ആവശ്യപ്പെടുന്നത്. എന്റെ പല സിനിമകളെയും ഞാൻ തന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഈ സിനിമയിൽ എനിക്ക് വിമർശിക്കാൻ ഒന്നുമില്ല. സിനിമ തിയറ്ററിലെത്തിക്കാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്' അനുപമ പറഞ്ഞു.
പ്രസ്മീറ്റിനിടെ താരം കരയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. സിനിമക്ക് വേണ്ടി അനുപമ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിർമാതാവ് വിജയ് ഡൊൺകൊണ്ടയും പറഞ്ഞു.
അനുപമ പരമേശ്വരനോടൊപ്പം ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി പ്രവീൺ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഗസ്റ്റ് 22നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്.
സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി, ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മാര്‍ക്കറ്റിങും പി.ആറും വംശി ശേഖറും, മലയാളത്തിലെ മാര്‍ക്കറ്റിങും കമ്യൂണിക്കേഷനും ഡോ. സംഗീത ജനചന്ദ്രനും കൈകാര്യം ചെയ്യുന്നു. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്‍റെ ട്രയിലർ റിലീസായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

