'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; നടി കൃഷ്ണപ്രഭയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
text_fieldsകൃഷ്ണ പ്രഭ
മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നടി വിഷാദരോഗത്തെ നിസാരവത്ക്കരിച്ചുവെന്ന് ആരോപിച്ചാണ് തൃശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ കൃഷ്ണപ്രഭയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ പ്രസ്താവനക്കെതിരെ ആരോഗ്യ വിദഗ്ധരുൾപ്പെടെ നിരവധിപേരാണ് രംഗത്തുവന്നത്.
വിഷാദരോഗത്തെ 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍' എന്ന് നടി അഭിമുഖത്തില്‍ തമാശ രൂപേണ പരാമര്‍ശിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ കൂടുതല്‍ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ പ്രസ്താവന, പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്തുനിന്ന് വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് പരാതിയില്‍ പറയുന്നു. ഒരു ജോലിയും ഇല്ലാത്തവർക്കാണ് ഡിപ്രഷൻ വരുന്നതെന്നും കൃഷ്ണപ്രിയ പറഞ്ഞിരുന്നു. എന്നാൽ സിനിമ മേഖലയിലെ നടിയുടെ സഹപ്രവർത്തകർ തന്നെ ഈ പ്രസ്താവനയെ വിദ്യാഭ്യാസമില്ലായ്മയെന്ന് വിമർശിച്ചു.
മാനസികാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍, ഇത്തരം പ്രസ്താവനകള്‍ എല്ലാ ബോധവല്‍ക്കരണ ശ്രമങ്ങളെയും തകര്‍ക്കുന്നതാണ്. വിഷാദം കളിയാക്കേണ്ട ഒന്നല്ല. കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു അസ്ഥയാണെന്ന് പരാതിക്കാരന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവാദപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട വിഡിയോ ഭാഗം യൂട്യൂബില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടുക, നടി കൃഷ്ണ പ്രഭ പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുക, മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കുക എന്നീ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

