‘കൊറിയൻ ലാലേട്ടൻ‘ ഡോൺ ലീ ഇന്ത്യൻ സിനിമയിലേക്ക്
text_fieldsഡോൺ ലീ
സിനിമ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കൊറിയൻ താരമാണ് മാ ഡോങ് സിയോക് എന്ന ഡോൺ ലീ. കൊറിയൻ ലാലേട്ടൻ, ഡോൺ ലീ അണ്ണൻ എന്നീ പേരുകളിലാണ് മലയാളികൾക്കിടയിൽ താരം അറിയപ്പെടുന്നത്. ആക്ഷൻ സീനുകളുടെ രാജാവായ ഡോൺ ലീക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എന്നാൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കി പുറത്തുവന്നൊരു വാർത്തയാണിപ്പോൾ സാമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സന്ദീപ് റെഡ്‌ഡി വാങ്കയുടെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് വലിയ ആരാധക പ്രതീക്ഷയാണുള്ളത്. ചിത്രത്തിൽ ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ സ്പിരിറ്റിൽ ഡോൺ ലീ വില്ലനായി എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു പ്രമുഖ കൊറിയൻ മാധ്യമം പങ്കുവെച്ച റിപ്പോർട്ട് പ്രകാരം പ്രഭാസിന്റെ വില്ലനായി ഡോൺ ലീ എത്തും എന്നാണ് പറയുന്നത്. എന്നാൽ നടന്റെ കഥാപാത്രത്തിനെക്കുറിച്ചോ മറ്റു കഥാമുഹൂർത്തങ്ങളെകുറിച്ചോ സൂചനകൾ ഒന്നും വന്നിട്ടില്ല. ഈ പ്രസ്താവനകളെകുറിച്ച് സ്പിരിറ്റ് ടീമിന്‍റെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ചിത്രത്തിന്‍റെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള സൗണ്ട് സ്റ്റോറി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രകാശ് രാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് വിഡിയോ ആരംഭിക്കുന്നത്. ഒരുപാട് നാളുകളായി സ്പിരിറ്റിന്റെ ഒരു അപ്ഡേറ്റ് കാത്തിരുന്ന ആരാധകർക്ക് പ്രഭാസിന്റെ പിറന്നാൾ സമ്മാനമായി സന്ദീപ് നൽകിയതാണ് ഈ വിഡിയോ. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്. 2027ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

