ഈ പ്രണയം പേടിപ്പിക്കും, അതിശയിപ്പിക്കും! പ്രഭാസ് നായകനാകുന്ന ഹൊറർ ഫാന്‍റസി ചിത്രം 'രാജാ സാബി'ന്‍റെ ടീസർ
text_fieldsപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'രാജാ സാബി'ന്‍റെ ടീസർ പുറത്ത്. ഹൈദരാബാദിൽ വെച്ചാണ് ചിത്രത്തിന്‍റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഡിസംബർ അഞ്ചിനാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി അതിശയിപ്പിക്കുന്നതാണ് ടീസര്‍. തമൻ എസ്, ഒരുക്കിയ സംഗീതം ചിത്രത്തിന്‍റെ ടോട്ടൽ മൂഡ് പ്രേക്ഷകരിലേക്ക് പകരുന്നതാണ്.
'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്ന ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണ് എത്തുന്നത്. ഹൊറർ-ഫാന്‍റസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവന്‍റ്, മാധ്യമങ്ങൾക്ക് 'ദി രാജാസാബി'ന്‍റെ വിചിത്ര പ്രപഞ്ചത്തിന്‍റെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്കുള്ള പ്രവേശികയായിരുന്നു. രഹസ്യങ്ങള്‍ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിന് നടുവിൽ നിശബ്ദത തളം കെട്ടി നിൽക്കുന്ന, കോടമഞ്ഞിന്‍റെ കുളിരുള്ള, നിഴലുകള്‍ നൃത്തമാടുന്ന ഇടനാഴികളിലൂടെ തുറക്കുന്ന ഹവേലിയുടെ അകത്തളങ്ങള്‍ക്ക് നടുവിലാണ് ക്ഷണിക്കപ്പെട്ടവർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്.
പ്രഭാസിനൊപ്പം സംവിധായകൻ മാരുതി, നിർമാതാവ് ടി.ജി വിശ്വ പ്രസാദ്, സംഗീത സംവിധായകൻ തമൻ എസ് എന്നിവർ സ്റ്റേജിലേക്ക് എത്തിയപ്പോള്‍ ആയിരക്കണക്കിന് ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് അവരെ സ്വീകരിച്ചത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ഫാമിലി എന്‍റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. മാളവിക മോഹനനാണ് നായിക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

