Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രതികാരവുമായി വരദനുണ്ണി: റീ-റിലീസിനൊരുങ്ങി ഇന്ദ്രജിത്തിന്‍റെ ‘നായകൻ’

text_fields
bookmark_border
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സിനിമ
പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും  പ്രതികാരവുമായി വരദനുണ്ണി: റീ-റിലീസിനൊരുങ്ങി ഇന്ദ്രജിത്തിന്‍റെ ‘നായകൻ’
cancel

പതിനാറ് വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വീണ്ടുമെത്തുകയാണ് കഥകളി കലാകാരൻ വരദനുണ്ണി. ലിജോ ജോസ് പെല്ലിശ്ശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത്, പി.എസ് റഫീക്കിന്‍റെ രചനയിൽ പുറത്തിറങ്ങിയ ചിത്രമാണ് 'നായകൻ' റീ-റിലീസിന്. 2010ൽ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തിൽ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ഇന്ദ്രജിത്ത് എത്തുന്നത്.

ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഇല്ലുമിനാറ്റോ ഫിലിംസിന്‍റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്. റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം.

ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബെത്ലേഹം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഏപ്രിലിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമാതാവ് അറിയിച്ചു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു.

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ്, മാർക്കറ്റിങ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indrajith's Nayakan set for re-release
Next Story