Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇനി തട്ടകം ബോളിവുഡ്;...

ഇനി തട്ടകം ബോളിവുഡ്; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ഹിന്ദി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
ഇനി തട്ടകം ബോളിവുഡ്; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ഹിന്ദി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
cancel

പുറത്തു വന്ന ഒരോ സിനിമകളും പ്രേക്ഷകന് വ്യത്യസ്തതയാർന്ന അനുഭവം പങ്കുവെച്ചവ, ഫിലിംമേക്കിങ്ങിലെ മികവുകൊണ്ട് എന്നും ചർച്ച ചെയ്യപ്പെട്ട സംവിധായകൻ, ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ലിജോ ജോസ് പെല്ലിശ്ശേരിക്കും അദ്ദേഹത്തിന്‍റെ സിനിമകൾക്കും. എൽ.ജെ.പി എന്ന ചുരുക്കപ്പേരിൽ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

എൽ.ജെ.പിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ദിൽകാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ഒരു റൊമാന്‍റിക് എന്‍റർടൈനറാണ് ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ആമസോൺ പ്രൈം ഈ വർഷത്തെ പ്രൊജക്ടുകൾ റിവീൽ ചെയ്ത ഇവന്‍റിലാണ് ദിൽകാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. അഭയ് വർമ, സഹൻ കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

കരൺ വ്യാസും ലിജോയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ഹൻസൽ മെഹ്തയാണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇങ്ങനെ പ്രതീക്ഷകളേറെയാണ് വരാനിരിക്കുന്ന എൽ.ജെ.പി സിനിമയിൽ. ചിത്രം ജൂലൈയോടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lijo Jose Pellisseryfirst look posterMovie NewsHindi film
News Summary - The first look poster of Lijo Jose Pellissery's first Hindi film is out
Next Story