ജാക്കിചാനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹൃത്വിക് റോഷൻ; ഫാൻ ബോയ് മൊമന്‍റ് എന്ന് ആരാധകർ
text_fieldsഹൃത്വിക് റോഷനും ജാക്കി ചാനും
ബോളിവുഡിന്‍റെ സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷൻ നടിയും ഗായികയുമായ തന്‍റെ കാമുകി സബ ആസാദിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ആരാധകർ ഒട്ടും പ്രതീക്ഷിക്കാതെ വന്ന താരത്തിന്‍റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്.
ലോകമെമ്പാടും ആരാധകരുള്ള ആക്ഷൻ സ്റ്റാറായ ജാക്കി ചാന്‍റെ കൂടെയുള്ള ചിത്രമാണ് ഹൃത്വിക് പങ്കുവെച്ചത്. ഒരേപോലുള്ള തൊപ്പികളണിഞ്ഞ് നിൽക്കുന്ന ഇരുവരുടേയും ചിത്രത്തിനു താഴെ ഏറെ ആരാധകരാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. രണ്ടു ആക്ഷൻ സ്റ്റാറുകളെ ഒരേ ഫ്രെയിമിൽ കാണാനായി എന്നും, അദ്ദേഹത്തിന്‍റെ സന്തോഷം ആ മുഖത്ത് പ്രകടമാണെന്നുമാണ് ആരാധകർ പറയുന്നത്. അമേരിക്കയിൽ അവധിക്കാലം ആസ്വദിക്കാൻ പോയ ഹൃത്വിക് അവിചാരിതമായാണ് ജാക്കിയെ കാണുന്നത്.
മുമ്പ് 2019 ൽ ഹൃത്വിക്കിന്‍റെ 'കാബിൽ' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ചൈനയിൽ പോയ അവസരത്തിൽ ഇരുവരും കണ്ടുമുട്ടിയിരുന്നു. ആ നിമിഷം അവിസ്മരണീയമായ മുഹൂർത്തമായിരുന്നുവെന്നും ജാക്കി ചാനെ മീറ്റ് ചെയ്തയ് ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും ഹൃത്വിക് പറഞ്ഞിരുന്നു. ശേഷം ആറു വർഷങ്ങൾക്കിപ്പുറം 2025 ലാണ് വീണ്ടും കണുന്നത്. ഇത് തികച്ചും ഒരു ഫാൻ ബോയ് മൊമന്‍റ് ആണെന്നും ആരാധകർ പറഞ്ഞിരുന്നു.
ഹൃത്വികിന്‍റെ നിർമാണത്തിൽ പുറത്തുവരുന്ന ആദ്യ ത്രില്ലർ സീരീസായ ‘സ്‌റ്റോം’ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. 'തബ്ബാർ', 'ഫയർ ഇൻ ദി മൗണ്ടൻസ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിത്പാൽ സിങ് ആണ് സംവിധായകൻ. മുംബൈ പശ്ചാത്തലമായൊരുങ്ങുന്ന പരമ്പരയിൽ മലയാളി താരം പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

