സൂപ്പർ സ്റ്റാറാണെങ്കിലും അതിന്‍റെ താരജാഡയൊന്നും അദ്ദേഹത്തിനില്ല, വളരെ വിനയമുള്ള മനുഷ്യൻ; ഹൃത്വിക് റോഷനെക്കുറിച്ച് പാർവതി തിരുവോത്ത്
text_fieldsബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ആദ്യമായി നിർമിക്കുന്ന സീരീസിൽ പാർവ്വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന ത്രില്ലര്‍ സീരീസായ 'സ്റ്റോം' ൽ ആണ് പാർവതി പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിച്ചാണ് ഹൃത്വിക് സീരീസ് നിര്‍മിക്കുന്നത്.
ഇപ്പോൾ ഹൃത്വിക് റോഷനെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സൂപ്പർ സ്റ്റാർ പദവിയിലുള്ള വ്യക്തിയാണെങ്കിലും വളരെ വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. തന്‍റെ പദവിയുടെ യാതൊരു ജാഡയുമില്ല അദ്ദേഹത്തിന് എന്നാണ് പാർവതി പറഞ്ഞത്. അദ്ദേഹത്തിന്‍റെ കുടുംബവും അദ്ദേഹത്തെപോലെതന്നെയാണ്. വളരെ വിനയത്തോടെയാണ് എല്ലാവരുടെയും പെരുമാറ്റം.
മികച്ച വേഷങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന വനിതകളായ താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഹൃത്വിക് റോഷനും കസിനായ ഇഹ്സാൻ റോഷനും ചെയ്യുന്നതെന്നും പാർവതി അഭിപ്രായപ്പെട്ടു.
ഹൃത്വികും അദ്ദേഹത്തിന്‍റെ കുടുംബവും വളരെ സൗമ്യമായി പെരുമാറുന്നവരാണെന്നാണ് എനിക്ക് അവരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മനസിലായത്. ശക്തമായ നിലപാട് ഉള്ളവരാണവർ. സിനിമ രീതിയിൽ പറഞ്ഞാൽ അവർ മറ്റുള്ളവരിൽ വെളിച്ചം കണ്ടെത്താൻ ശ്രമിക്കുന്നു. ഞാൻ അത് വളരെയധികം അഭിനന്ദിക്കുന്നു. അവർ എടുത്ത തീരുമാനങ്ങൾ മനോഹരമാണ്.- പാർവ്വതി തിരുവോത്ത് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്‍റേതായ അഭിനയശൈലിയോടൊപ്പം ശക്തമായ നിലപാടുകളും കൊണ്ട് മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചുപറ്റിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പാർവ്വതി തിരുവോത്ത്. താരത്തിന്‍റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം ഉള്ളൊഴുക്കാണ്. പ്രേക്ഷകർക്കിടയിൽ നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നാഷനൽ അവാർഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിലേക്കുള്ള അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത് ഹൃത്വിക് റോഷന്‍റെ സ്റ്റോം എന്ന സീരീസിലൂടെയാണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചതിന്‍റെ വിവരങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു. പാരവ്വതി, ഹൃത്വിക് റോഷൻ എന്നിവരഎ കൂടാതെ അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

