Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററുകളിൽ ഹൗസ്ഫുൾ; 300 കോടി ക്ലബ്ബിലേക്ക് കുതിച്ച് ദൃശ്യം 3

text_fields
bookmark_border
Drishyam 3
cancel
camera_alt

ദൃശ്യം 3

അജയ് ദേവ്ഗൺ നായകനായ ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ 'ദൃശ്യം 3: ദി കൺക്ലൂഷൻ' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിനം തന്നെ ചിത്രം 300 കോടി ക്ലബ്ബിനരികെ എത്തിയിരിക്കുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രം പ്രതീക്ഷകൾക്കൊപ്പം തന്നെ കലക്ഷനിലും വൻ മുന്നേറ്റമാണ് നടത്തുന്നത്.

ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ഞായറാഴ്ചയും ചിത്രം തിയറ്ററുകളിൽ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് 61 കോടി രൂപ നെറ്റ് കലക്ഷൻ നേടി. രാജ്യത്തൊട്ടാകെ 17,323 ഷോകളാണ് മൂന്നാം ദിനം പ്രദർശിപ്പിച്ചത്. ശനിയാഴ്ചത്തെ 53.50 കോടിയിൽ നിന്ന് 14 ശതമാനത്തിന്റെ വൻ വർധനവാണ് ഞായറാഴ്ച ഉണ്ടായത്.

ഇതോടെ ചിത്രത്തിന്റെ മൊത്തം ഇന്ത്യൻ നെറ്റ് കലക്ഷൻ 176.50 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ ഗ്രോസ് കലക്ഷൻ 211.80 കോടി രൂപയാണ്. വിദേശ മാർക്കറ്റുകളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മൂന്നാം ദിനം വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപ നേടിയ ചിത്രത്തിന്റെ ആകെ ഓവർസീസ് കലക്ഷൻ 61 കോടിയായി. ഇതോടെ ആഭ്യന്തര, വിദേശ കലക്ഷനുകൾ ചേർത്ത് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള മൊത്തം ഗ്രോസ് കലക്ഷൻ 272.80 കോടി രൂപയായി മാറി. ഇന്ന് ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

മൂന്നാം ദിനം ചിത്രത്തിന്റെ ഹിന്ദി ഒക്യുപ്പൻസി 64.29 ശതമാനമായിരുന്നു. വൈകുന്നേരത്തെ ഷോകൾക്കാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. 80.46 ശതമാനം. ഉച്ചകഴിഞ്ഞുള്ള ഷോകൾക്ക് 72.08 ശതമാനവും രാത്രി ഷോകൾക്ക് 62.23 ശതമാനവും രാവിലെ ഷോകൾക്ക് 42.38 ശതമാനവും ഒക്യുപ്പൻസി രേഖപ്പെടുത്തി. ഫാമിലി ഓഡിയൻസാണ് ചിത്രത്തെ വൻ വിജയത്തിലേക്ക് നയിക്കുന്നത്.

176.50 കോടി രൂപയുടെ ഓപ്പണിങ് വീക്കെൻഡ് കലക്ഷനോടെ 2026ൽ ഹിന്ദി സിനിമകളിൽ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് വീക്കെൻഡ് കലക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ദൃശ്യം 3. ഒന്നാം സ്ഥാനത്ത് ധുരന്ധർ 2: ദി റിവഞ്ച് ആണ്, 290.94 കോടി നെറ്റ് കലക്ഷനാണ് ആ ചിത്രം നേടിയത്.

ഒക്ടോബർ 2നാണ് മൂന്നാം ഭാഗം റിലീസ് ചെയ്തത്. ഇതും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗണിനെ കൂടാതെ ശ്രിയ ശരൺ, തബു, ജയ്ദീപ് അഹ്ലാവത്ത്, ഇഷിത ദത്ത, സൗരഭ് ശുക്ല തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ക്ലൈമാക്സിൽ അജയ് ദേവ്ഗണും തബുവും തമ്മിലുള്ള പ്രകടനം തകർപ്പൻ ആണെന്നാണ് ആദ്യ റിവ്യൂകൾ പറയുന്നത്. ദൃശ്യത്തിന് അർഹമായ ഒരു അവസാനമാണ് ചിത്രം നൽകിയിരിക്കുന്നതെന്നും നിരൂപകർ വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drishyam 3 Creates Box Office History
Next Story