രാധിക മെർച്ചെന്‍റിന്‍റെ പിറന്നാൾ ആഘോഷമാക്കി അംബാനി കുടുംബം, പങ്കുചേർന്ന് ബോളിവുഡ് താരങ്ങളും
text_fieldsമുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയ മകനും മരുമകളുമാണ് ആനന്ദ് അംബാനിയും രാധിക മെർച്ചന്‍റും. ഇരുവരുടേയും ആഢംബര വിവാഹം സാമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇന്ത്യയിലെ തന്നെ ഏറ്റവും പ്രൗഢമായ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്.
അംബാനി കുടുംബത്തിലെ ആഘോഷങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ ഇളയ മരുമകളായ രാധിക മെർച്ചന്‍റിന്‍റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. വളരെ അടുത്ത ആളുകൾ മാത്രം പങ്കെടുത്ത പാർട്ടിയിൽ ബോളിവുഡിലെ താര സുന്ദരിമാരായ ജാൻവി കപൂറും അനന്യ പാണ്ഡെയും ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഫാഷൻ ഐക്കണുമായ ഒറി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിറന്നാൾ ആഘോഷത്തിന്‍റെ വിഡിയോകൾ പങ്കുവെച്ചിരുന്നു. വിഡിയോയിൽ രാധികയുടെ മുഖമുള്ള ടീ ഷർട്ടുകളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ആനന്ദ് അംബാനി, ആകാശ് അംബാനി, നിത അംബാനി, താര സുതാരിയ, വീർ പഹാരിയ, ഷിഖർ പിഹാരിയ എന്നിവർക്കുപുറമെ ജാൻവി കപൂറും അനന്യ പാണ്ഡെയും പരുപാടിയുടെ പ്രധാന ആകർഷണമായി.
വിഡിയോയുടെ താഴെ നിരവധി ആരാധകരാണ് രാധിക മെർച്ചന്‍റിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സിംപിൾ ആന്‍റ് എലഗന്‍റാണ് രാധികയെന്നും എപ്പോഴും സന്തോഷവതിയായി ഇരിക്കട്ടെയെന്നും ആരാധകർ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

