Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘40 വയസായാൽ എന്താണ് പ്രശ്നം? അത് വേറൊരു ലോകമാണ്, ഞാൻ ആസ്വദിക്കുകയാണ്’: നിവിൻ പോളി

text_fields
bookmark_border
nivin pauly
cancel
camera_alt

നിവിൻ പോളി

പ്രായമാകുന്നതിനെ കുറിച്ചും ജീവിതത്തിന്റെ പുതിയ ഘട്ടത്തെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് നടൻ നിവിൻ പോളി. മുപ്പതുകൾ കഴിയുമ്പോൾ എല്ലാവർക്കും ഒരു തരം ആശങ്ക വരുമെന്ന് നിവിൻ പറയുന്നു.

‘മുപ്പതുകൾ കഴിയുമ്പോൾ നമുക്ക് തോന്നും, അയ്യോ... 40 വയസ് ആകാറായല്ലോ, ഇനി എന്ത് ചെയ്യും എന്നൊക്കെ. 40 വയസാകുമ്പോൾ എന്ത് ചെയ്യും എന്നൊരു ചിന്ത എല്ലാവർക്കുമുണ്ടാകും. നിനക്ക് 40 വയസ് ആകാൻ പോകുവാണല്ലേ എന്ന് എല്ലാവരും ചോദിക്കും. 40 വയസ് ആയാൽ എന്താണ് പ്രശ്നം എന്ന് മാത്രം നമുക്ക് അറിയത്തില്ല. എന്നാൽ 40 വയസിൽ എത്തുമ്പോൾ അതിന്റെ അനുഭവം തന്നെ മാറും. നിങ്ങൾ 40ൽ എത്തിക്കഴിഞ്ഞാൽ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. അത് വേറൊരു ഫീലും വേറൊരു ലോകവുമാണെന്ന് നിവിൻ പറയുന്നു.

‘കോളജെല്ലാം കഴിഞ്ഞ് ഒരു 20 വർഷത്തെ നമ്മുടെ ഒരു അനുഭവമുണ്ടല്ലോ. അപ്പോൾ നമുക്ക് തനിയെ ഒരു കാരക്ടർ ചേഞ്ച് വരും. ഇത്രയും അനുഭവങ്ങൾ നമുക്കുണ്ട്, ഇത്രയും പോസിറ്റീവ് കാര്യങ്ങൾ നടന്നു, ഇത്രയും നെഗറ്റീവ് കാര്യങ്ങൾ നടന്നു. ഇത്രയും സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിലേക്ക് വന്നു, ഇത്രയും സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ വ്യക്തിപരമായി പല കാര്യങ്ങളും നമ്മൾ എക്സ്പീരിയൻസ് ചെയ്യും’ നിവിൻ പറഞ്ഞു.

ഈ ഘട്ടത്തിൽ എത്തുമ്പോഴാണ് നമ്മുടെ മാതാപിതാക്കൾ ആ പ്രായത്തിൽ എങ്ങനെയായിരുന്നു എന്നൊക്കെ നമ്മൾ മനസിലാക്കി തുടങ്ങുന്നത്. എല്ലാവരും ഈ ഒരു ഘട്ടം കടന്നു പോയേ മതിയാകൂ. ഒരു 15-20 വർഷത്തെ അനുഭവങ്ങളുമായി നമ്മൾ പുതിയൊരു കാരക്ടറിലേക്ക് കടക്കുന്നു. നമ്മുടെ തന്നെ പുതിയൊരു വേർഷൻ നമുക്ക് കാണാൻ കഴിയും. അത് ഞാനിപ്പോൾ ആസ്വദിക്കുകയാണ്, വളരെ നല്ലൊരു അനുഭവമാണത്.

‘പത്തിരുപത് വർഷം, നമ്മൾ ജോലി ചെയ്ത്, കുടുംബം നോക്കി, എല്ലാം ചെയ്തു. അതിൽ നല്ലതും ചീത്തയുമൊക്കെയുണ്ടാകും. ഇപ്പോൾ നമുക്കൊരു പത്ത് വർഷമുണ്ട്, എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാൻ. അതൊരു 50 വയസിന് ശേഷമായിരിക്കും എന്ന് എല്ലാവരും പറയും. അപ്പോൾ സന്തോഷമായി ഇരിക്കാം. പക്ഷേ 50 വയസ് കഴിയുമ്പോൾ നമുക്ക് വേറെ കാര്യങ്ങളായിരിക്കും വരുന്നത്.

ഞാൻ എന്റെ ഈ യാത്രയിൽ നിന്ന് പഠിച്ച ഒരു കാര്യം സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം എന്നാണ്. അതിനപ്പുറം ഒന്നുമില്ല. നമ്മുടെ ജീവിതം നന്നായി പോകാനും കുടുംബം നോക്കാനുമൊക്കെ നമുക്ക് പണം വേണം. പക്ഷേ, ആത്യന്തികമായി നമ്മുടെ ലക്ഷ്യം സന്തോഷവും സമാധാനവും ആയിരിക്കണം താരം വ്യക്തമാക്കി.

ഒരു കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ ചിന്തിക്കണം, ഇത് നമുക്ക് സന്തോഷമാണോ സമാധാനമാണോ തരുന്നത് അതോ സ്ട്രെസ് ആണോ എന്ന്. സ്ട്രെസ്ഫുൾ ആണെങ്കിൽ അത് ഒഴിവാക്കുക. സന്തോഷത്തോടെ ഇരിക്കുക. ബാക്കിയെല്ലാം കറക്ടായി വരും. സന്തോഷത്തോടെ നിങ്ങൾ ഒരു കാര്യത്തിന് തീരുമാനം എടുത്താൽ അത് നന്നായി വരും. സ്ട്രെസ്ഫുൾ സിറ്റുവേഷനിൽ ആണ് നിങ്ങളൊരു തീരുമാനം എടുക്കുന്നതെങ്കിൽ തീരുമാനങ്ങൾ ചിലപ്പോൾ തെറ്റിയെന്ന് വരാം. വീണ്ടും നിങ്ങൾ ആ ലൂപ്പിൽ തന്നെ പോയിക്കൊണ്ടിരിക്കും. അതിൽ നിന്ന് പുറത്തുവരുക. നിവിൻ പോളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Turning 40 Is a Different World says Nivin Pauly
Next Story