Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നും ആ സ്വപ്‌നം ബാക്കി! മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന നിവിൻ പോളിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
https://www.madhyamam.com/tags/nivin-pauly
cancel
camera_alt

മമ്മൂട്ടിക്കൊപ്പം നിവിൻ പോളി

കോഴിക്കോട്: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ​ 75 ാം പിറന്നാളിന് ആശംസയുമായി നടൻ നിവിൻ പോളി. തന്റെ സ്കൂൾ കാലം മുതൽ സിനിമയെക്കുറിച്ച് സ്വപ്നം കാണാൻ കാരണം മമ്മൂട്ടിയാണെന്ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ച നടൻ, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ സ്കൂൾ കാലം മുതൽ, സിനിമയെ കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളായിരുന്നു. നിങ്ങളോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാൻ ഇപ്പോഴും മുറുകെപ്പിടിക്കുന്ന ഒരു സ്വപ്നമാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ. എപ്പോഴും ഞങ്ങൾക്ക് ഒരു പ്രചോദനമായിരിക്കുക. ജന്മദിന ആശംസകൾ, മമ്മൂക്കാ…” എന്നാണ് നിവിൻ പോളി കുറിച്ചത്.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് നിവിൻ പോളിയുടെ ആശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഓണത്തിന് റിലീസായ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഴ്ചകൾ കൊണ്ട് തന്നെ 200 കോടി രൂപയുടെ കലക്ഷനാണ് നേടിയത്. 23 കോടി ബജറ്റില്‍ നിർമിച്ചതാണ് ചിത്രം. തൊട്ടുമുന്‍പ് റിലീസ് ചെയ്ത ‘സര്‍വം മായ’യും ചെറിയ ബജറ്റില്‍ തീര്‍ത്ത് 150 കോടി രൂപയുടെ കലക്ഷൻ നേടിയിരുന്നു.

താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകള്‍ നേർന്നു. ‘സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ ഇച്ചാക്ക. നിങ്ങള്‍ക്ക് ആരോഗ്യവും, സന്തോഷവും തുടര്‍ച്ചയായ വിജയങ്ങളും നേരുന്നു’ എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസ.

അതേസമയം, പിറന്നാല്‍ ദിനത്തില്‍ മമ്മൂട്ടി ആരാധകര്‍ക്കുള്ള സമ്മാനമായി പുതിയ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. നിതിഷ് സഹദേവ് ഒരുക്കുന്ന ‘മേള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പുറത്തു വിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story