Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിത്തു മാധവന്റെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു; കഥ കേട്ട് അഞ്ച് മിനിറ്റിനുള്ളിൽ ചിരിച്ചുപോയെന്ന് സൂര്യ

text_fields
bookmark_border
Suriya
cancel
camera_alt

സൂര്യ

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ സീനിൽ നായകനായി എത്താൻ ഒരുങ്ങുകയാണ് നടൻ സൂര്യ. രോമാഞ്ചം, ആവേശം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമാണിത്. നവംബർ 6ന് ദീപാവലി റിലീസായി ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും.

ദുബൈയിൽ നടന്ന പ്രീ-റിലീസ് പരിപാടിയിലാണ് സൂര്യ മനസ് തുറന്നത്. ജിത്തുവിനൊപ്പം വർക്ക് ചെയ്യാൻ താൻ രഹസ്യമായി മാനിഫെസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂര്യ പറഞ്ഞത്. ‘രോമാഞ്ചത്തിന്റെയും ആവേശത്തിന്റെയും സംവിധായകനായ ജിത്തുവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരം ഞാൻ രഹസ്യമായി മാനിഫെസ്റ്റ് ചെയ്തിരുന്നു. കാരണം എനിക്ക് അദ്ദേഹത്തിന്റെ വർക്കുകൾ വളരെ ഇഷ്ടമാണ്. ഇത്ര പെട്ടെന്ന് അത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല എന്നാണ്’ സൂര്യ പറഞ്ഞത്.

ജിത്തു മാധവൻ സീനിന്റെ കഥ ആദ്യമായി പറഞ്ഞുകേട്ട അനുഭവവും സൂര്യ പങ്കുവെച്ചു. സാധാരണ കഥ കേൾക്കുമ്പോൾ താൻ നിശബ്ദനായി കേൾക്കുന്ന ആളാണെന്നും എന്നാൽ ഇത്തവണ അഞ്ച് മിനിറ്റിനുള്ളിൽ താൻ പൊട്ടിച്ചിരിച്ചുപോയെന്നും സൂര്യ പറഞ്ഞു. ‘അദ്ദേഹം കഥ പറഞ്ഞു തന്നു. സാധാരണ ആരെങ്കിലും കഥ പറയുമ്പോൾ ഞാൻ മിണ്ടാതെ കേൾക്കുന്ന ആളാണ്. പക്ഷെ അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ ചിരിക്കാൻ തുടങ്ങി, ശരിക്കും ആസ്വദിച്ചു’ സൂര്യ പറഞ്ഞു.

ജിത്തു മാധവനൊപ്പം സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഈ ചിത്രത്തിലൂടെയാണ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് തമിഴിലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ സഹതാരം നസ്രിയ നസീമിന്റെ പ്രകടനത്തെയും സൂര്യ വാനോളം പുകഴ്ത്തി. നസ്രിയയുടെ സ്വാഭാവികമായ അഭിനയവും സ്‌ക്രീൻ പ്രസൻസും ചിത്രത്തിന് വലിയ മുതൽക്കൂട്ടാണെന്ന് സൂര്യ പറഞ്ഞു.

‘എന്നത്തേയും പോലെ, ജിത്തു തന്റെ വ്യത്യസ്തമായ ശൈലിയും മികച്ച പ്രകടനങ്ങളുമായി ഒരു പുതിയ ലോകം സൃഷ്ടിച്ചിരിക്കുന്നു. നസ്രിയ സ്വാഭാവികമായ പ്രകടനവും സ്‌ക്രീൻ സാന്നിധ്യവും കൊണ്ട് ചിത്രത്തിന് ഒരുപാട് സംഭാവന നൽകുന്നു. അവരുടെ കഥാപാത്രമായ മായ വളരെ മനോഹരമായി എഴുതപ്പെട്ടതും പൂർണമായി സാക്ഷാത്കരിക്കപ്പെട്ടതുമാണ്. എന്ത് പറയാൻ? അവൾ അത്ഭുതകരമായ ജോലി ചെയ്തു’ സൂര്യ പറഞ്ഞു.

'സീൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന മലയാള നടൻ നസ്‌ലെനെയും സൂര്യ സ്വാഗതം ചെയ്തു. ‘തമിഴ് സിനിമയിൽ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന അത്യധികം കഴിവുള്ള നസ്‌ലെന് ഊഷ്മളമായ സ്വാഗതം. ഇനിയും ഒരുപാട് തമിഴ് ചിത്രങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വർക്കുകൾ ഞാൻ കണ്ടിട്ടുണ്ട്. കൂടുതൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിലേക്ക് നിങ്ങൾ കൊണ്ടുവന്ന മാജിക്കിന് നന്ദി’ സൂര്യ പറഞ്ഞു.

സംഗീതം, ഛായാഗ്രഹണം, കൊറിയോഗ്രഫി, എഡിറ്റിങ് തുടങ്ങി നിരവധി സാങ്കേതിക വിഭാഗങ്ങളിലെ അംഗങ്ങളും ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറുന്നുണ്ടെന്ന് സൂര്യ എടുത്തുപറഞ്ഞു. ചിത്രം ആക്ഷൻ-കോമഡിസ്റ്റൈലിഷ് ആക്ഷൻ-കോമഡി എന്റർടെയ്‌നറായാണ് 'സീൻ' ഒരുക്കിയിരിക്കുന്നത്. മാസ് ആക്ഷൻ രംഗങ്ങൾക്കൊപ്പം ഹ്യൂമറും റൊമാൻസും ചേർന്നതാണ് ചിത്രം. ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ വേഷമിടുന്നത്. സൂര്യ, നസ്രിയ, നസ്‌ലെൻ എന്നിവർക്കൊപ്പം ആനന്ദ്‌രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suriya's Scene Set For November
Next Story