സൂര്യ- ജിത്തു മാധവൻ ചിത്രം സീനിലെ ആദ്യ ഗാനം പുറത്ത്; തമിഴിലും ചുവടുവെച്ച് സുഷിൻ ശ്യാം
text_fieldsസൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സീൻ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത്. സുഷിൻ ശ്യാമിന്‍റെ തമിഴ് അരങ്ങേറ്റം കൂടിയാണ് സീൻ. രാജ് പ്രിയൻ വരികൾ രചിച്ച് ആലപിച്ച ഗാനം ആതി ഇവ യാരായുടെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിച്ചത്. നവംബർ ആറിന് ദീപാവലി റിലീസായെത്തുന്ന ചിത്രം 2ഡി എന്‍റർടൈൻമെന്‍റ്സ് സ്റ്റുഡിയോസിന്‍റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് ചിത്രത്തിനെ സഹ നിർമാതാവ്. കേരളത്തിൽ സിനിമയുടെ വിതരണം നടത്തുന്നത് ശ്രീ ഗോകുലം മൂവീസാണ്.
രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് സീൻ. അതുകൊണ്ടുതന്നെ ആരാധകർക്ക് വമ്പൻ പ്രതീക്ഷയാണ് ഉള്ളത്. ആക്ഷൻ കോമഡിയായാണ് ചിത്രമൊരുങ്ങുന്നത്. നെസ്ലിൻ, നസ്രിയ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഗാനത്തിനു പിന്നാലെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

