Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടം ‘സീൻ’ ​തന്നെ... ആവേശത്തിന് ശേഷം ജിത്തു മാധവന്റെ സൂര്യ ചിത്രം; ഒപ്പം നസ്‍ലിനും നസ്രിയയും, ടൈറ്റിൽ ടീസർ പുറത്ത്

text_fields
bookmark_border
Suriya Jithu Madhavan movie Scene
cancel

ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യയുടെ 47ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. സീൻ എന്നാണ് ചിത്രത്തിന്റെ പേര്. ഡി.എസ്.പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സൂര്യ എത്തുന്നത്. മലയാളി താരം നസ്‍ലിനും നസ്രിയ നസിമും ചിത്രത്തിലുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ‘ആവേശം’ സിനിമയുടെ വൻ വിജയത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രമാണ് സീൻ. നവംബർ ആറിന് ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വമ്പൻ ബജറ്റിൽ വൻ കാൻവാസിലാണ് മാസ് എന്റർടെയ്നർ ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suriyas next with Aavesham fame Jithu Madhavan is titled Scene
Next Story