Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സർവ്വം മായയിലെ...

‘സർവ്വം മായയിലെ നിങ്ങളുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ’; ഡെലൂലുവിന് സൂര്യയുടെയും ജ്യോതികയുടെയും സർപ്രൈസ്!

text_fields
bookmark_border
‘സർവ്വം മായയിലെ നിങ്ങളുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ’; ഡെലൂലുവിന് സൂര്യയുടെയും ജ്യോതികയുടെയും സർപ്രൈസ്!
cancel

നിവിൻ പോളിയും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തിയ അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന പ്രേതമായി മികച്ച പ്രകടനമാണ് റിയ ഷിബു കാഴ്ചവെച്ചത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചതോടെ റിയയുടെ പ്രകടനത്തിന് വലിയ തോതിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും റിയയുടെ പ്രകടനത്തിൽ ആകൃഷ്ടരായി ഒരു പ്രത്യേക സമ്മാനപ്പൊതി അയച്ചുനൽകിയിരിക്കുകയാണ്.

സമ്മാനത്തിനൊപ്പം താരദമ്പതികൾ ഒരു കുറിപ്പും അയച്ചിരുന്നു. ‘റിയ, 'സർവ്വം മായ'യിലെ നിങ്ങളുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു! വളരെ സ്വാഭാവികവും ശ്രദ്ധേയവുമായ ഒരു പ്രകടനമായിരുന്നു അത്. വലിയ അഭിനന്ദനങ്ങൾ. തുടർന്നും മികച്ച വിജയങ്ങളും അവിസ്മരണീയമായ വേഷങ്ങളും നിങ്ങളെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. സമ്മാനം ലഭിച്ച സന്തോഷം റിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ‘സൂര്യ സാർ, ജ്യോതിക മാം, നിങ്ങളുടെ വിലപ്പെട്ട സമയം മാറ്റി വെച്ച് എനിക്ക് ഈ ഹാംപർ അയച്ചുതന്നതിന് ഒരുപാട് ഒരുപാട് നന്ദി’ എന്നാണ് റിയ സോഷ്യൽമീഡിയയിൽ കുറിച്ചത്.

നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ നേടിയത്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ലോകമെമ്പാടുമായി 109.65 കോടിയാണ് ചിത്രം നേടിയത്. നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സർവ്വം മായ'. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്.

ഫാന്‍റസി ഹൊറർ കോമഡി ഴോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ്‌ പാലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജിയോ ഹോട്സ്റ്റാറിലൂടെ കാണാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nivin PaulysuryaActress JyothikaRiya ShibuSarvam Maya
News Summary - Suriya and Jyotika praise Riya Shibu's performance in Sarvam Maya
Next Story