Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സർവം മായ കണ്ട് ഞാനും...

‘സർവം മായ കണ്ട് ഞാനും ശരത്തും ഒരുപാട് ചിരിച്ചു, കണ്ണ് നിറഞ്ഞു -രാധിക ശരത്കുമാർ

text_fields
bookmark_border
‘സർവം മായ കണ്ട് ഞാനും ശരത്തും ഒരുപാട് ചിരിച്ചു, കണ്ണ് നിറഞ്ഞു -രാധിക ശരത്കുമാർ
cancel

2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം 'സർവ്വം മായ' തിയറ്ററുകളിലെ വിജയത്തിന് പിന്നാലെ ജിയോ ഹോട്ട്‌സ്റ്റാറിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ നിവിൻ പോളി, റിയ ഷിബു, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി രാധിക ശരത്കുമാർ.

ചിത്രം തന്നെയും ഭർത്താവ് ശരത്കുമാറിനെയും ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തെന്ന് രാധിക എക്‌സിൽ കുറിച്ചു. ഹൃദയസ്പർശിയായ ഈ ചിത്രത്തിൽ നിവിൻ പോളി തന്റെ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു എന്നും, റിയ ഷിബുവിന്റെ പ്രകടനം സിനിമയുടെ കരുത്താണെന്നും അവർ പറഞ്ഞു. സംവിധായകൻ അഖിൽ സത്യന്റെ രചനാശൈലിയെയും അവർ പ്രശംസിച്ചു.

സർവ്വം മായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഹൃദയസ്പർശിയായ ഈ ചിത്രം കണ്ട് ഞാനും ശരത്തും ചിരിക്കുകയും കരയുകയും കണ്ണുനിറയുകയും ചെയ്തു. നിവിൻ പോളി, നിങ്ങൾ ആ വേഷം അത്രത്തോളം മനോഹരമായി അവതരിപ്പിച്ചു. റിയ ഷിബു, സിനിമയുടെ ഒരു വലിയ കരുത്ത് തന്നെയായിരുന്നു നിങ്ങളുടെ പ്രകടനം. അഖിൽ സത്യൻ, നിങ്ങളുടെ എഴുത്തിന് ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ. ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’ എന്നാണ് രാധിക എക്സിൽ കുറിച്ചത്.

നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ നേടിയത്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ലോകമെമ്പാടുമായി 109.65 കോടിയാണ് ചിത്രം നേടിയത്. നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സർവ്വം മായ'. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്.

ഫാന്‍റസി ഹൊറർ കോമഡി ഴോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ്‌ പാലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജിയോ ഹോട്സ്റ്റാറിലൂടെ കാണാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nivin Paulyaju vargheseRadhika SarathkumarSarvam Maya
News Summary - Radikaa Sarathkumar praises Nivin Pauly-Akhil Sathyan's Sarvam Maya
Next Story