Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു? മയോസിറ്റിസ് രോഗത്തെക്കുറിച്ച് സാമന്ത; ‘ആ സമയത്ത് എന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടതായി തോന്നി’

text_fields
bookmark_border
Samantha
cancel
camera_altസാമന്ത

ആരോഗ്യപ്രശ്നങ്ങളും വ്യക്തിജീവിതത്തിലെ പുതിയ വിശേഷങ്ങളും തുറന്നുപറഞ്ഞ് സാമന്ത റൂത്ത് പ്രഭു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ട കാലഘട്ടത്തെക്കുറിച്ചും മാതൃത്വത്തിലേക്ക് ചുവടുവെക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. മയോസിറ്റിസ് ബാധിതയായതിനെത്തുടർന്ന് നേരിടേണ്ടി വന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും 'ലോസ് ഓഫ് ഐഡന്റിറ്റി' അനുഭവിച്ചതിനെക്കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കി.

ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാനാകില്ലെന്ന് സാമന്ത പറയുന്നു. ‘വളരെ ശ്രദ്ധയോടെ കെട്ടിപ്പടുക്കുന്ന ഒന്നാണ് ആത്മവിശ്വാസം. എന്നാൽ ഒരു ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ, നിങ്ങളുടെ ആത്മവിശ്വാസം എത്രത്തോളമുണ്ടെന്ന് രോഗം നോക്കാറില്ല. ആ സമയത്ത് എനിക്ക് എന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടതായി തോന്നി. എനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് ഞാൻ ഭയന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നതിലാണ് യഥാർത്ഥ നിയന്ത്രണമുള്ളതെന്ന് തിരിച്ചറിയാൻ എനിക്ക് കുറച്ചു സമയമെടുത്തു. വ്യാജമായി ആത്മവിശ്വാസം നടിക്കേണ്ടതില്ലെന്നും, മറിച്ച് പഠിക്കേണ്ട മറ്റ് നിരവധി പാഠങ്ങളുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു’ സാമന്ത പറഞ്ഞു.

ഓട്ടോഇമ്മ്യൂൺ അവസ്ഥയായ മയോസിറ്റിസ് തനിക്ക് നൽകിയ ജീവിത പാഠങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഈ രോഗാവസ്ഥ തനിക്ക് പ്രതിരോധശേഷിയും വിശ്വാസവും പ്രത്യാശയും പകർന്നുനൽകിയതായി താരം പറഞ്ഞു. ‘ഞാൻ ഈ അവസ്ഥയിലൂടെ കടന്നുപോകാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുണ്ട്. എങ്കിലും, അതൊരു വലിയ തിരിച്ചറിവായിരുന്നു. 'എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു?' എന്ന ഘട്ടത്തിലൂടെ ഞാൻ കടന്നുപോയി. ഇതിൽ നിന്നും എനിക്ക് എന്തോ ചിലത് പഠിക്കാനുണ്ടെന്ന് തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു’ സാമന്ത കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്റെ ഗർഭധാരണത്തെക്കുറിച്ചുള്ള അവിശ്വസനീയമായ സന്തോഷവും താരം പങ്കുവെച്ചു. 'തസ്വാദിയ' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താൻ ഗർഭിണിയാണെന്ന വിവരം അറിയുന്നതെന്ന് സാമന്ത വെളിപ്പെടുത്തി. ആ സമയത്ത് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും, നൃത്തച്ചുവടുകൾ വെക്കേണ്ടി വന്നതിനെക്കുറിച്ചും താരം ഓർത്തെടുത്തു. ‘തസ്വാദിയ പാട്ടിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് ഞാൻ ആ വിവരം അറിയുന്നത്. അന്ന് ചെറിയ തോതിൽ ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു. എങ്കിലും ആ സ്റ്റെപ്പുകൾ ചെയ്യേണ്ടി വന്നു. എല്ലാം കൃത്യസമയത്ത് ഒത്തുവന്നു എന്ന് വിശ്വസിക്കുന്നു,’ താരം പറഞ്ഞു.

2025 ഡിസംബറിൽ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചായിരുന്നു സാമന്തയും രാജ് നിധിമോരുവും വിവാഹിതരായത്. തുടർന്ന് നന്ദിനി റെഡ്ഡി ചിത്രമായ 'മാ ഇന്റി ബംഗാരം' എന്ന സിനിമയിൽ ഇവർ വീണ്ടും ഒന്നിച്ച് പ്രവർത്തിച്ചു. ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് സാമന്ത തന്റെ ഗർഭകാല യാത്രയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുഞ്ഞിനെ സ്വീകരിക്കാമെന്ന തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും, മാതൃത്വത്തിലേക്ക് കാലൂന്നുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samantha Opens Up on Myositis and Pregnancy
Next Story