Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഖപ്പെടാൻ ഇനിയും സമയമെടുക്കും; മയോസൈറ്റിസ് രോഗത്തെ കുറിച്ച് സാമന്ത

text_fields
bookmark_border
എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്
Actress Samantha Ruth Prabhu Opens Up About Her Myositis disease
cancel

ന്റെ രോഗത്തെ കുറിച്ച് സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് മയോസൈറ്റ് രോഗമാണെന്നും നിലവിൽ ചികിത്സയിലാണെന്നും നടി പറഞ്ഞു.

ആശുപത്രിയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് രോഗവിവരം വെളിപ്പെടുത്തിയത്. ഒപ്പം തന്റെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ട്രെയിലറിനെ സ്വീകരിച്ച പ്രേക്ഷകർക്കും നന്ദി പറയുന്നുണ്ട്.

'യശോദ ട്രെയിലറിന് ലഭിച്ച പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്‌നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ശക്തി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും; സാമന്ത ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

നടിക്ക് രോഗശാന്തി നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Samantha Ruth Prabhu Opens Up About Her Myositis disease
Next Story