Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആരോഗ്യമാണ് ധനം, പൂജ്യത്തിൽ നിന്നും വീണ്ടും തുടങ്ങുന്നു'; മൂന്ന് മാസത്തിന് ശേഷം ജിമ്മില്‍ തിരിച്ചെത്തിയ കാരണം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

text_fields
bookmark_border
ആരോഗ്യമാണ് ധനം, പൂജ്യത്തിൽ നിന്നും വീണ്ടും തുടങ്ങുന്നു; മൂന്ന് മാസത്തിന് ശേഷം ജിമ്മില്‍ തിരിച്ചെത്തിയ കാരണം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്
cancel

അവതാരക എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരിയാണ് രഞ്ജിനി ഹരിദാസ്. തന്‍റെ ജീവിത രീതികളും ആരോഗ്യ സംരക്ഷണവും പലപ്പോഴും രഞ്ജിനി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിത മൂന്നുമാസത്തിനുശേഷം വീണ്ടും ജിമ്മിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. ജിമ്മിൽ നിന്നുള്ള ചിത്രത്തിനൊപ്പം രഞ്ജിനി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും, അതുകൊണ്ട് താൻ വീണ്ടും ജിമ്മിൽ എത്തിയിരിക്കുന്നതെന്നും എല്ലാം പൂജ്യത്തിൽ നിന്ന് വീണ്ടും ആരംഭിക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്നും രഞ്ജിനി തന്റെ സോഷ്യൽ മീഡിയ കുറപ്പിലൂടെ വ്യക്തമാക്കി.

രഞ്ജനി ഹരിദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സത്യം പറഞ്ഞാല്‍, എല്ലാം വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. സ്ട്രങ്ത്തും സ്റ്റാമിനയും പ്രചോദനവുമെല്ലാം ഇപ്പോഴും ഒരു വലിയ പോരാട്ടമായി തോന്നുന്നു.

പക്ഷേ കാര്യം എന്തെന്നാല്‍, നമ്മള്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കണം. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വലിയ കരുത്ത് തോന്നും. എന്നാല്‍ മറ്റ് ചില ദിവസങ്ങളില്‍ ഇത് നിര്‍ത്തിയിട്ടു പോകാന്‍ തോന്നും. എങ്കിലും അവിടെ എത്തിപ്പെടുക, തുടങ്ങുക എന്നത് തന്നെയാണ് പകുതി വിജയം. കാരണം ആരോഗ്യമാണ് ധനം. സത്യത്തില്‍ നമുക്ക് വേറെ വഴിയില്ല നമ്മള്‍ ഇതില്‍ത്തന്നെ ഉറച്ചുനിന്നേ തീരൂ. അതുകൊണ്ട് ഓരോ വര്‍ക്കൗട്ടിലൂടെയും വീണ്ടും ഒരു പുതിയ തുടക്കം കുറിക്കാം- രഞ്ജനി കുറിച്ചു.

ബിഗ് ബോസ് ഷോയുടെ ഭാഗമായ രഞ്ജിനി യുവാക്കൾക്കിടയിൽ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ശാരീരിക ആരോഗ്യത്തെപോലെതന്നെ മാനസിക ആരോഗ്യത്തിനും ഏറെ പ്രധാന്യം നൽകുന്ന രഞ്ജിനി വിവാഹം കഴിക്കാത്തത് തന്‍റെ മാനസിക ആരോഗ്യത്തെ മാനിച്ചാണെന്ന് വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranjini Haridas reveals the reason behind returning to gym
Next Story