Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാവണനെ മഹത്വവത്കരിച്ചിട്ടില്ല, ഒരു നല്ല പ്രവൃത്തി പോലും ചെയ്തതായി കാണിച്ചിട്ടില്ല: വിമർശനങ്ങൾക്ക് മറുപടിയുമായി രാമായണ നിർമാതാവ്

text_fields
bookmark_border
https://www.madhyamam.com/tags/Namit-20Malhotra
cancel
camera_alt

രാവണന്‍, നമിത് മൽഹോത്ര

യാഷ് രാവണനായി വേഷമിട്ട 'രാമായണം: പാർട്ട് 1' സിനിമയിൽ രാവണനെ മഹത്വവത്കരിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നിർമാതാവ് നമിത് മൽഹോത്ര. സിനിമയിൽ ഒരിടത്തുപോലും രാവണനെ പുകഴ്ത്തുകയോ നല്ല വ്യക്തിയായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദൂരദർശന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സിനിമയിൽ യാഷിനെപ്പോലൊരു സൂപ്പർതാരത്തിന്റെ പ്രകടനം പ്രേക്ഷകർ ഇഷ്ടപ്പെട്ടതാണ് രാവണന് കൂടുതൽ പ്രാധാന്യം ലഭിച്ചെന്ന ചർച്ചകൾക്ക് കാരണമെന്ന് നമിത് പറഞ്ഞു. ചിത്രത്തിലുടനീളം രാവണൻ ഒരു നല്ല പ്രവൃത്തി പോലും ചെയ്തിട്ടില്ല. വലിയ നാശനഷ്ടങ്ങളാണ് അയാൾ വരുത്തിവെച്ചത്. അതിനെ തടയാനാണ് ശ്രീരാമൻ എത്തിയത്. ദശാനന്ദനിൽ നിന്ന് രാവണനിലേക്കുള്ള അയാളുടെ വളർച്ചയും അധികാരവും ശക്തിയും എങ്ങനെയുണ്ടായെന്ന യാത്രയാണ് സിനിമയിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

രാവണൻ ദുഷ്ടനായിരുന്നെങ്കിൽ ബ്രഹ്മാവും ശിവനും എന്തിനാണ് അയാൾക്ക് അനുഗ്രഹങ്ങൾ നൽകിയതെന്ന ചോദ്യവും നമിത് ഉന്നയിച്ചു. ദൈവങ്ങളിൽനിന്ന് അനുഗ്രഹങ്ങൾ ലഭിക്കാൻ രാവണൻ എന്തെങ്കിലും സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ദൈവങ്ങൾ എല്ലാം നൽകിയപ്പോൾ താൻ അത്യന്താപേക്ഷിതനാണെന്ന് കരുതിയതാണ് രാവണന് സംഭവിച്ച വീഴ്ച. അഹങ്കാരമാണ് അയാളെ തകർത്തതെന്നും നമിത് കൂട്ടിച്ചേർത്തു.

അതേസമയം, ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുകയാണ് രാമായണം. സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം 23-ാം ദിവസം ഇന്ത്യയിൽനിന്ന് 8.45 കോടി രൂപയാണ് ചിത്രം നേടിയത്.

ഇതോടെ ആഭ്യന്തര നെറ്റ് കലക്ഷൻ 1,000.55 കോടി രൂപയായി. ആഗോളതലത്തിൽ 1,790.10 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്ഷൻ. 1,788.06 കോടി നേടിയ 'ബാഹുബലി 2'നെ മറികടന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാമതെത്തുകയും ചെയ്തു.

'രാമായണം: പാർട്ട് 2' 2028 ദീപാവലിക്ക് തിയറ്ററുകളിലെത്തും. കൂടുതൽ മികച്ച രീതിയിൽ ചിത്രം ഒരുക്കുന്നതിനാണ് റിലീസ് നീട്ടിയതെന്ന് നിർമാതാവ് വ്യക്തമാക്കി. രണ്ടാം ഭാഗത്തിന്റെ നിർമാണവും ദൃശ്യവിസ്മയവും ആദ്യഭാഗത്തേക്കാൾ വലുതായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ramayana Producer Rejects Ravana Glorification
Next Story