‘ആ സ്ട്രെസ് എനിക്ക് വേണ്ട’; വീട്ടിൽ ടിവി ഇല്ലാത്തതിന്റെ രഹസ്യം പറഞ്ഞ് നടി നിമ്രത് കൗർ
text_fieldsനിമ്രത് കൗർ
ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരങ്ങളിൽ ഒരാളായ നിമ്രത് കൗർ തന്റെ വ്യക്തി ജീവിതത്തിലെ അസാധാരണമായ ഒരു തീരുമാനം വെളിപ്പെടുത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ വീട്ടിൽ ടെലിവിഷൻ പോലുമില്ലെന്നാണ് താരം പറയുന്നത്. എഎൻഐക്ക് നൽകിയ പുതിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് 44കാരിയായ നടി മനസ് തുറന്നത്.
‘ഞാൻ വീട്ടിൽ ടിവി വെച്ചിട്ടില്ല. കാരണം ഒരു സ്ഥലത്ത് ഇരുന്ന് തുടർച്ചയായി എന്തെങ്കിലും കണ്ടുകൊണ്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ നിങ്ങൾ അതിന് അടിമയാകും, അത് തീർക്കാൻ കഴിയാതെ വരും. പിന്നെ ആ സ്ട്രെസ് ഉണ്ടാകും’ നിമ്രത് പറയുന്നു.
ഇന്ന് എല്ലാവരും ഒടിടി ബിഞ്ച് വാച്ചിങ്ങിന് പിന്നാലെ പോകുമ്പോഴാണ് നിമ്രതിന്റെ ഈ വ്യത്യസ്തമായ നിലപാട്. ടിവിക്കും സീരീസുകൾക്കും പകരം താൻ സമയം ചെലവഴിക്കുന്നത് യാത്രകൾക്കും ക്ഷേത്ര ദർശനങ്ങൾക്കും ആത്മീയ ഇടങ്ങൾ തേടിയുള്ള അലച്ചിലുകൾക്കും മലനിരകളിലുമാണെന്ന് താരം വ്യക്തമാക്കി.
ഞാൻ യാത്രകൾ ഇഷ്ടപ്പെടുന്നു. മലനിരകളെ സ്നേഹിക്കുന്നു. ആരെങ്കിലും പ്ലാൻ ചെയ്യാൻ വേണ്ടി കാത്തിരിക്കില്ല, ഞാൻ നേരെ ഇറങ്ങും. ഏതുവഴിക്ക് മലകളിലേക്ക് പോകാൻ പറ്റുമോ, ആ വഴിക്ക് ഞാൻ പോകും. എനിക്ക് പലതരം ക്ഷേത്രങ്ങൾ, പലതരം മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ടമാണ്.
ആളുകൾ ഒരുപാട് പോസിറ്റീവിറ്റിയും എനർജിയും വിശ്വാസവുമായി ഒരു സ്ഥലത്ത് ഒത്തുചേരുമ്പോൾ, അതിന്റെ കൂട്ടായ അന്തരീക്ഷത്തിൽ വളരെ ശക്തമായ എന്തോ ഉണ്ട്. ഞാൻ ആ എനർജിയിൽ മുങ്ങുമ്പോൾ എന്റെ ബാറ്ററി റീചാർജ് ചെയ്യപ്പെടും. ആ സ്ഥലത്തെ വെള്ളത്തിന് പോലും ഒരു വ്യത്യസ്ത എനർജി ഉണ്ടെന്ന് നിമ്രത് പറയുന്നു.
നമ്മൾ അസാധാരണമായ ആക്‌സസ് ഉള്ള ഒരു കാലത്താണ് ജീവിക്കുന്നത്. വിനോദം, വിവരങ്ങൾ, വാർത്തകൾ, അഭിപ്രായങ്ങൾ, മറ്റുള്ളവരുടെ ജീവിതങ്ങൾ എന്നിവ ഏതാണ്ട് തുടർച്ചയായി ലഭ്യമാണ്. ആവശ്യത്തിന് ഉണ്ടോ എന്നതല്ല ഇനി ചോദ്യം. എപ്പോൾ ഉപയോഗിക്കണം ചെയ്യരുത് എന്ന് നമുക്ക് ഇപ്പോഴും അറിയുമോ എന്നതാണ് ചോദ്യമെന്ന് സൈക്കോതെറാപ്പിസ്റ്റ് ഡെൽന രാജേഷ് പറയുന്നു.
നമ്മൾ റീലുകൾ സ്ക്രോൾ ചെയ്യുമ്പോഴും, ഒരു എപ്പിസോഡ് കഴിഞ്ഞ് അടുത്തത് ഓട്ടോ പ്ലേ ആകുമ്പോഴും തലച്ചോറിൽ തൽക്ഷണം ഒരു സുഖം തോന്നും. ഇതിനാണ് ഫാസ്റ്റ് ഡോപമിൻ എന്ന് പറയുന്നത്. ഇത് പെട്ടെന്ന് വരും, പെട്ടെന്ന് പോകും. പോയിക്കഴിഞ്ഞാൽ വീണ്ടും വേണമെന്ന തോന്നൽ, അസ്വസ്ഥത, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ എന്നിവ ഉണ്ടാകും. അതാണ് നിമ്രത് പറഞ്ഞ 'അടിമയാകുന്ന' അവസ്ഥയെന്ന് സൈക്കോതെറാപ്പിസ്റ്റ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

