യാത്രകൾ ഇനി തവണകളായി അടയ്ക്കാം; 'ട്രാവൽ ടുഡേ, പേ ടുമാറോ' പദ്ധതിയുമായി വനം വകുപ്പ്
text_fieldsതിരുവനന്തപുരം: വിനോദസഞ്ചാരികൾക്ക് യാത്രാച്ചെലവുകൾ ഭാരമില്ലാതെ കൈകാര്യം ചെയ്യാനായി പുതിയ പദ്ധതിയുമായി വനം വകുപ്പ്. ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വേകുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച 'ട്രാവൽ ടുഡേ, പേ ടുമാറോ' പദ്ധതിയിലൂടെ സഞ്ചാരികൾക്ക് യാത്രകൾ പ്ലാൻ ചെയ്യാനും ചെലവുകൾ കൃത്യമായ തവണകളായി അടച്ചുതീർക്കാനും സാധിക്കും. സാധാരണക്കാർക്കും വനസൗന്ദര്യം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ ഫ്ലെക്സിബിൾ കൺസ്യൂമർ ഫിനാൻസിങ് പദ്ധതിക്കൊപ്പം വനം വകുപ്പ് നിരവധി സുപ്രധാന ടൂറിസം മുന്നേറ്റങ്ങളും ആരംഭിച്ചിട്ടുണ്ട്. ഗവി, സൂര്യനെല്ലി എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രകൃതിയുടെ പച്ചപ്പിൽ ഇരുന്നു ജോലി ചെയ്യാനുള്ള 'ഷോല' (SHOLA - Seek, Hike, Observe, Lodge, Absorb) വർക്കേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഗമണ്ണിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള അത്യാധുനിക 'പോഡ്' താമസസൗകര്യങ്ങളും തയ്യാറായി വരുന്നു. കൂടാതെ, കെ.എഫ്.ഡി.സിയുടെ കീഴിലുള്ള തോട്ടങ്ങളിൽ നിന്നുള്ള ചായയും കാപ്പിയും 'ആത്മ' (ATMA) എന്ന പേരിലും, ചന്ദന ഉൽപ്പന്നങ്ങൾ 'കളഭം' എന്ന ബ്രാൻഡിലും വിപണിയിലെത്തിച്ചു. വനാതിർത്തി മേഖലകളിലെ പ്രാദേശിക സാമ്പത്തിക വളർച്ചയും സുസ്ഥിര ടൂറിസവും ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരം നൂതന പദ്ധതികൾക്ക് വനം വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

