Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​യോ ഹോ​ട്ട്സ്റ്റാ​ർ ഇ​പ്പോ​ൾ മി​ഡി​ലീ​സ്റ്റി​ലും; സ്റ്റാ​ർ​സ്​​​പ്ലേ​യി​ൽ ല​ഭ്യം

text_fields
bookmark_border
സ്റ്റാ​ർ​സ്​​​പ്ലേ​യു​മാ​യി സ​ഹ​ക​രി​ച്ച് ജി​യോ ഹോ​ട്ട്സ്റ്റാ​ർ മി​ഡി​ലീ​സ്റ്റ് -നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു
ജി​യോ ഹോ​ട്ട്സ്റ്റാ​ർ ഇ​പ്പോ​ൾ മി​ഡി​ലീ​സ്റ്റി​ലും; സ്റ്റാ​ർ​സ്​​​പ്ലേ​യി​ൽ ല​ഭ്യം
cancel

ദോ​ഹ: ലോ​ക​ത്തി​ലെ പ്ര​മു​ഖ സ്ട്രീ​മി​ങ് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ജി​യോ ഹോ​ട്ട്സ്റ്റാ​ർ, സ്റ്റാ​ർ​സ്​​​പ്ലേ​യു​മാ​യി സ​ഹ​ക​രി​ച്ച് മി​ഡി​ലീ​സ്റ്റ് -നോ​ർ​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. യു.​കെ, കാ​ന​ഡ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​പു​ല​മാ​യ ദ​ക്ഷി​ണേ​ഷ്യ​ൻ പ്ര​വാ​സി സ​മൂ​ഹ​മു​ള്ള മെ​ന മേ​ഖ​ല​യി​ലേ​ക്കും ജി​യോ ഹോ​ട്ട്സ്റ്റാ​ർ എ​ത്തു​ന്ന​ത്. സ്റ്റാ​ർ​സ്​​​പ്ലേ ആ​പ്പി​ലൂ​ടെ​യും വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ലെ വി​പു​ല​മാ​യ വി​നോ​ദ​ശേ​ഖ​രം ഇ​നി ഗ​ൾ​ഫ്​ മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള പ്രേ​ക്ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കും.

ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ബം​ഗാ​ളി തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലെ വി​പു​ല​മാ​യ പ്രോ​ഗ്രാ​മു​ക​ളാ​ണ് ജി​യോ​ഹോ​ട്ട്സ്റ്റാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ‘പ്രി​ൻ​സ് ഓ​ഫ് മോ​ളി​വു​ഡ്’, ‘കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്’, ‘1000 ബേ​ബീ​സ്’ തു​ട​ങ്ങി​യ മ​ല​യാ​ളം ഒ​റി​ജി​ന​ലു​ക​ളും ബ​ത്​​ല​ഹേം കു​ടും​ബ യൂ​നി​റ്റ്, ‘ദൃ​ശ്യം’, ‘മൂ​ൺ​വാ​ക്ക്’, ‘തു​ട​രും’ തു​ട​ങ്ങി​യ ജ​ന​പ്രി​യ സി​നി​മ​ക​ളു​മ​ട​ക്കം ഇ​തി​ലൂ​ടെ കാ​ണാം. പ​ത്തു ഭാ​ഷ​ക​ൾ വ​രെ​യു​ള്ള ഓ​ഡി​യോ ട്രാ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ബ​ഹു​ഭാ​ഷാ കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​യ കാ​ഴ്‌​ചാ​നു​ഭ​വം ല​ഭി​ക്കും. ‘കോ​ഫി വി​ത്ത് ക​ര​ൺ’, ‘ബി​ഗ് ബോ​സ്’, ‘ഇ​ന്ത്യ കാ ​ടോ​പ്പ് 1 പെ​ർ​സെ​ന്‍റ്​‘ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് റി​യാ​ലി​റ്റി ഷോ​ക​ളും ‘അ​നു​പ​മ’, ‘ക്യും​കി സാ​സ് ഭീ ​ക​ഭീ ബ​ഹു ഥീ’ ​അ​ട​ക്ക​മു​ള്ള ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളും പ്ലാ​റ്റ്‌​ഫോ​മി​ലു​ണ്ട്. പ്ര​തി​മാ​സം 34.99 ഖ​ത്ത​രി റി​യാ​ൽ നി​ര​ക്കി​ലു​ള്ള 'പ്ല​സ് പ്ലാ​ൻ' വ​ഴി ജി​യോ​ഹോ​ട്ട്സ്റ്റാ​ർ ഉ​ള്ള​ട​ക്ക​വും, 49.99 റി​യാ​ൽ നി​ര​ക്കി​ലു​ള്ള ‘മാ​ക്സ് പ്ലാ​ൻ’ വ​ഴി ജി​യോ​ഹോ​ട്ട്സ്റ്റാ​ർ വി​നോ​ദ പ​രി​പാ​ടി​ക​ളും സ്റ്റാ​ർ​സ്​​​പ്ലേ​യു​ടെ സ്പോ​ർ​ട്സ് പ്രോ​ഗ്രാ​മു​ക​ളും ഒ​രു​മി​ച്ച് ആ​സ്വ​ദി​ക്കാം.

ആ​ഗോ​ള -ഇ​ന്ത്യ​ൻ വി​നോ​ദ​രം​ഗ​ത്തെ​യും കാ​യി​ക ലോ​ക​ത്തെ​യും ഒ​രു​മി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ജി​യോ​സ്റ്റാ​ർ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് മേ​ധാ​വി അ​മി​ത് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. ക്രി​ക്ക​റ്റി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ശ​ക്ത​മാ​യ ബ​ന്ധം ദി​വ​സേ​ന​യു​ള്ള വി​നോ​ദ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​ൻ ജി​യോ​ഹോ​ട്ട്സ്റ്റാ​റു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം സ​ഹാ​യി​ക്കു​മെ​ന്ന് സ്റ്റാ​ർ​സ്​​​പ്ലേ സി.​ഇ.​ഒ മാ​സ് ഷെ​യ്ഖും വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലേ​ക്കു​ള്ള ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ന്‍റെ വ​ര​വ് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ദു​ബൈ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ നി​റ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മൊ​രു​ക്കി. ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ന്‍റെ പ്ര​ശ​സ്ത​മാ​യ ബി​ഗ് ബാ​ങ് നി​റ​ങ്ങ​ളു​ടേ​യും വെ​ളി​ച്ച​ത്തി​ന്‍റേ​യും വ​ർ​ണാ​ഭ​മാ​യ പ്ര​ദ​ർ​ശ​നം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി. ഒ​ക്ടോ​ബ​ർ ഏ​ഴു​മു​ത​ൽ പ്രേ​ക്ഷ​ക​ർ​ക്ക് സ്റ്റാ​ർ​സ്​​​പ്ലേ വ​ഴി ജി​യോ​ഹോ​ട്ട്സ്റ്റാ​ർ വി​നോ​ദ ശേ​ഖ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jio Hotstar is now available in the Middle East
Next Story