‘ഒരു കൊറിയൻ കൺഫ്യൂഷനിലൂടെ’ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി മേനക സുരേഷ്
text_fieldsമേനക സുരേഷ്
എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സും സംയുക്തമായി അവതരിപ്പിക്കുന്ന പുതിയ മലയാള ചിത്രം ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും തൊടുപുഴയിൽ വെച്ചാണ് നടന്നത്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി മേനക സുരേഷ് വീണ്ടും വെള്ളിത്തിരയിൽ സജീവമാകുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഏറെ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് മേനക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള താരനിരക്കൊപ്പം കൊറിയൻ താരം അമി ജങും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള രസകരമായ കണ്ടുമുട്ടലും അതിൽ നിന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങളുമാണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന.
പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അഡീഷണൽ തിരക്കഥയും സംഭാഷണവും പ്രതീഷ് ലാൽ ഒരുക്കുന്നു. ദീപ്തി പിള്ള ശിവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. ആദിത്യ പിറ്റി, മനോജ് നരേന്ദർ മദ്നാനി, വിവേക് കൃഷ്ണാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അൽഫോൺസ് പുത്രൻ എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.സാങ്കേതിക രംഗത്ത് ശക്തമായ ടീമാണ് ചിത്രത്തിനുള്ളത്.
സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, സോണി ശശാങ്കൻ വിഷ്വൽ എഫക്റ്റ്സ് സൂപ്പർവൈസറായും എഡിറ്ററായും പ്രവർത്തിക്കുന്നു. ഉമേഷ് എസ്. നായർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ഗുൽരാജ് സിങ് സംഗീതവും അനിൽ ലാൽ ഗാനരചനയും നിർവഹിക്കുന്നു. ബിനോയ് ബെന്നിയാണ് സൗണ്ട് ഡിസൈൻ.
ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനും രതീഷ് ചമ്മർവട്ടം കോസ്റ്റ്യൂമും ബൈജു ശശികല മേക്കപ്പും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തയ്ക്കൽ, കൊറിയോഗ്രഫി ശേഖർ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ വിനോദ് ഉണ്ണിത്താൻ എന്നിവരാണ്. ചിത്രത്തിലെ കൊറിയൻ സംഭാഷണങ്ങൾ ഒരുക്കുന്നത് പൂർണ കൃഷ്ണനാണ്.
ജിഷ്ണു സന്തോഷ് സ്റ്റിൽസും, സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസും ആന്റണി സ്റ്റീഫൻ ഡിസൈനും നിർവഹിക്കുന്നു. വാർണർ മ്യൂസിക് ഇന്ത്യയാണ് ചിത്രത്തിന്റെ മ്യൂസിക് പുറത്തിറക്കുന്നത്.വ്യത്യസ്തമായ താരനിരയും ശ്രദ്ധേയമായ സാങ്കേതിക സംഘവും അണിനിരക്കുന്ന ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ ഒരു ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

