പത്മദളാക്ഷൻ എങ്ങനെ കുതിരവട്ടം പപ്പു ആയി! ബിനു പപ്പു പറയുന്നത് കേൾക്കാം..
text_fieldsമലയാളികളുടെ ഏറെ പ്രിയപ്പെട്ട അച്ഛൻ-മകൻ കലാകാരൻമാരാണ് കുതിരവട്ട പപ്പുവും ബിനു പപ്പുവും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്യാമറക്ക് മുന്നിലും പിന്നിലുമായി മികച്ച പ്രകടനമാണ് ബിനു പപ്പു കാഴ്ചവെക്കുന്നത്. ഒരുപിടി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
മോഹൻലാലിന്‍റെ ഇൻഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിൽ സഹസംവിധായകനായും വില്ലനായും ബിനു പപ്പു കയ്യടി നേടുന്നുണ്ട്. തന്റെ അച്ഛൻ കുതിരവട്ടം പപ്പുവിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു ഇപ്പോൾ. അച്ഛന്റെ ശരിക്കുമുള്ള പേര് പത്മദളാക്ഷൻ ആണെന്നും പപ്പു എന്നത് അദ്ദേഹം അഭിനയിച്ച ഭാർഗവീനിലയം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരാണെന്നും ബിനു പപ്പു പറയുന്നു.
'എന്റെ അച്ഛന്റെ യഥാർത്ഥ പേര് പത്മദളാക്ഷൻ എന്നാണ്. റെക്കോഡിക്കലി അതാണ് അച്ഛന്റെ പേര്. എന്നാൽ പപ്പു എന്നത് അച്ഛൻ അഭിനയിച്ച ഭാർഗവീനിലയം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്‍റെ പേരാണ്. ഭാർഗവീനിലയം എഴുതിയ വൈക്കം മുഹമ്മദ് ബഷീർ സാറാണ് പപ്പുവിന്‍റെ കൂടെ കുതിരവട്ടം എന്ന് കൂടി നൽകിയത്.
അച്ഛന്റെ വീട് കുതിരവട്ടം ആയിരുന്നു. അതുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ സാർ കുതിരവട്ടം എന്ന് പപ്പുവിന്‍റെ കൂടെ ചേർത്തിയത്. അങ്ങനെ പത്മദളാക്ഷൻ കുതിരവട്ടം പപ്പു ആയി,' ബിനു പപ്പു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

